• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

KM MANI PASSES AWAY | മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം

KM MANI PASSES AWAY | പാലാ സെന്റ് തോമസ് കത്തീഡ്രലിലാണ് മാണിയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുക

news18
Updated: April 9, 2019, 8:14 PM IST
KM MANI PASSES AWAY | മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം
കെ.എം മാണി
  • News18
  • Last Updated: April 9, 2019, 8:14 PM IST IST
  • Share this:
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നടക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് മാണിയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുക. ഭൗതികശരീരം ഇന്ന് എംബാം ചെയ്ത് ലേക്‌ഷോര്‍ ആശുപക്രിയില്‍ തന്നെ സൂക്ഷിക്കും. നാളെ രാവിലെ പത്തുമണിയോടെ വിലാപയാത്രയായാണ് കോട്ടയത്തേക്ക് മൃതദേഹം കൊണ്ടുപോവുക.

കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് ഓഫീസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലായിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയ്ക്കാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Also Read: തുടക്കം ഡിസിസി സെക്രട്ടറിയായി; 'കുഞ്ഞുമാണി'യില്‍ നിന്നും 'മാണി സാറി'ലേക്കുള്ള പരിണാമം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു കെഎം മാണിയുടെ മരണം.അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് നില കൂടുതല്‍ ഗുരുതരമായത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍