തിരുവനന്തപുരം: കെ.എം മാണി എന്ന രാഷ്ട്രീയ നേതാവിന്റെ വിയോഗത്തില്‍ പാലാ എന്ന നിയമസഭാ മണ്ഡലത്തിനു നഷ്ടമാകുന്നത് മാണിക്യത്തെ. പാലായുടെ മാണിക്യമെന്നാണ് കെ.എം മാണി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രചാരണായുധവും പാലായുടെ മാണിക്യം എന്ന മുദ്രാവാക്യമാണ്.
കെ.എം മാണിയെന്ന തലയെടുപ്പുള്ള നേതാവിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പലപ്പോഴും വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോഴും എല്‍.ഡി.എഫിലേക്ക് കളം മാറുന്നെന്ന വാര്‍ത്തകള്‍ നിരവധി തവണയാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചത്. അപ്പോഴൊക്കെ കേരള കോണ്‍ഗ്രസിനെ എല്ലാവരും മോഹിക്കുന്ന സുന്ദരിയോട് ഉപമിക്കാനാണ് കെ.എം മാണി ശ്രമിച്ചത്.
1964-ല്‍ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാര്‍ച്ച് നാലിന് നടന്ന തെരഞ്ഞെടുപ്പിലാണ് മാണി ആദ്യമായി നിയമസഭയിലെത്തിയത്. 18719 ദിവസം അതായത് 51 വര്‍ഷവും 3 മാസവും 9 ദിവസവുമാണ് കെ.എം മാണി നിയമസഭാംഗമായി തുടര്‍ന്നത്. 1965 മുതല്‍ തുടര്‍ച്ചയായി 13 തവണയാണ് പാല എന്ന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെ.എം മാണി നിയമസഭയിലെത്തുന്നത്. 2016- ലെ നിയമസഭാ തെരഞ്ഞെടുപ്പു വരെ മാണി അല്ലാതെ മറ്റൊരാളെ കുറിച്ച് ചിന്തിക്കാന്‍ പാലാക്കരും തയാറായില്ലെന്നതാണ് വാസ്തവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala politics, KM is no more, KM Mani, KM Mani Finance Minister, KM Mani MLA, KM Mani passes away, KM Mani Profile, കെ.എം മാണി, കെ.എം മാണി അന്തരിച്ചു, കെ.എം മാണി എം.എൽ.എ, കെ.എം മാണി ചികിത്സ, കെ.എം മാണി ധനമന്ത്രി, കെ.എം മാണി പ്രൊഫൈൽ, കേരള രാഷ്ട്രീയം, ധനമന്ത്രി, ബജറ്റ്, ലേക് ഷോർ ആശുപത്രി