എറണാകുളം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനും പാലാ നിയോജക മണ്ഡലം എം.എൽ.എയുമായ കെ.എം മാണി ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശ്വാസകോശാർബുദത്തെ തുടർന്ന് കെ.എം മാണി ഏതാനും നാളുകളായി ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ് ഇപ്പോൾ അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. അതേസമയം, നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. എന്നാൽ, പുറമേ നിന്നുള്ള സന്ദർശകരെ ആരെയും അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
'വിശ്വാസ സംരക്ഷണം ഉറപ്പാക്കും'; ബി.ജെ.പി പ്രകടനപത്രികയില്‍ ശബരിമലയും
ജോസ് കെ മാണി ഇന്ന് ആശുപത്രിയില്‍ എത്തിയതിനു ശേഷം കെ എം മാണിയുടെ ശാരീരീക അവസ്ഥ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.