• HOME
  • »
  • NEWS
  • »
  • kerala
  • »
  • KM Mani | 'രാഷ്ട്രീയ എതിരാളികളോട് മാന്യത കാട്ടിയ മനുഷ്യ സ്നേഹി'; കെ എം മാണിയെ അനുസ്മരിച്ച് മാണി സി കാപ്പൻ

KM Mani | 'രാഷ്ട്രീയ എതിരാളികളോട് മാന്യത കാട്ടിയ മനുഷ്യ സ്നേഹി'; കെ എം മാണിയെ അനുസ്മരിച്ച് മാണി സി കാപ്പൻ

'പ്രവർത്തനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയ ഭൂപടത്തിൽ പാലായ്ക്ക് തനതായ ഇടം നേടിക്കൊടുത്ത ജന നേതാവ്'

km mani-

km mani-

  • Share this:
    കോട്ടയം: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ എം മാണിയുടെ (K M Mani) മൂന്നാം ചരമവാർഷിക ദിനത്തിൽ ആദരാജ്ഞലി അർപ്പിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ (Mani C Kappan MLA). രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ വ്യക്തിബന്ധവും, മാന്യതയും സഹിഷ്ണുതയും കാട്ടിയിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു കെ എം മാണിയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മാണി സി കാപ്പൻ പറയുന്നു.

    മാണി സി കാപ്പന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    നിയമസഭയിലെ എൻറെ മുൻഗാമിയും, ദീർഘകാലം എംഎൽഎയും മന്ത്രിയുമായുള്ള തന്റെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയ ഭൂപടത്തിൽ പാലായ്ക്ക് തനതായ ഇടം നേടിക്കൊടുത്ത ജന നേതാവുമായിരുന്ന കെ എം മാണി സാറിനെ അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിക്കുന്നു. രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ വ്യക്തിബന്ധവും, മാന്യതയും സഹിഷ്ണുതയും കാട്ടിയിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം എന്നത് എൻറെ നേരിട്ടുള്ള അനുഭവമാണ്. അദ്ദേഹത്തിൻറെ ആത്മാവിന് പ്രാർത്ഥനകളോടെ നിത്യശാന്തി നേരുന്നു.
    മാണി സി കാപ്പൻ.

    കേരള കോൺഗ്രസിന്റെ അമരക്കാരനും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗത്തിന് മൂന്നാണ്ട് തികഞ്ഞിരിക്കുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവ്, മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് കെ.എം മാണിയുടെ പേരിനൊപ്പം രാഷ്ട്രീയ കേരളം ചാർത്തിക്കൊടുത്തിരിക്കുന്നത്. പാലായുടെ മാണിക്യമെന്നാണ് തെരഞ്ഞെടുപ്പുകളിൽ മാണിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗശേഷം പാലാ കൈവിട്ടതും കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയതുമെല്ലാമാണ് വർത്തമാനകാല രാഷ്ട്രീയം.

    1965 മുതല്‍13 തവണയാണ് പാലായിൽ നിന്നും കെഎം മാണി നിയമസഭയിലെത്തിയത്. അതും ഒരു തവണ പോലും പരാജയപ്പെടാതെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡ‍ുകളാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്.
    കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു.

    Also Read- 'കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് പിണറായി BJP കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി; CPM പാര്‍ട്ടി കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി': വി.ഡി. സതീശൻ

    കേരള കോൺഗ്രസിലെ പിളർപ്പുകൾക്കും സൈദ്ധാന്തിക വിശദീകരണം നൽകിയ നേതാവ് കൂടിയായിരുന്നു കെ.എം മാണി. പിളരും തോറും വളരുന്ന പാര്‍ട്ടി എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 1977 മുതല്‍ തുടങ്ങിയ പിളര്‍പ്പുകളില്‍ ഏറ്റവും അധികം അണികളും മാണിക്കൊപ്പമായിരുന്നു. അവസാനകലത്ത് നിരവധി വിവാദങ്ങളിൽ പേരു ചേർക്കപ്പെട്ടെങ്കിലും അതിൽ നിന്നെല്ലാം മോചിതനാകാനും കെ.എം മാണിക്ക് കഴിഞ്ഞു. ശ്വാസകോശത്തിലെ അണുബാധ ഏറെ മൂർഛിക്കുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതിനെ തുടർന്ന് 2019 ഏപ്രിൽ ഒൻപതിനാണ് കെ.എം മാണി അന്തരിച്ചത്.
    Published by:Anuraj GR
    First published: