• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎം മാണിക്ക് ആദരാഞ്ജലി; പൊതുദർശനം ബുധനാഴ്ച

കെഎം മാണിക്ക് ആദരാഞ്ജലി; പൊതുദർശനം ബുധനാഴ്ച

ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാരം. തുടർന്ന് അനുശോചന യോഗം ചേരും.

കെ.എം മാണി

കെ.എം മാണി

  • News18
  • Last Updated :
  • Share this:
    കൊച്ചി: അന്തരിച്ച കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ ഭൗതികദേഹം നാളെ (ബുധനാഴ്ച) രാവിലെ പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് കോട്ടയം പാർട്ടി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കുന്നത്.

    രാവിലെ 9.30 ന് എറണാകുളം ലേക്ക്‌ഷോർ ആശുപത്രി മോർച്ചറയിൽ നിന്നും മൃതദേഹം പുറത്തെടുക്കും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴിയാണ് കോട്ടയം പാർട്ടി ഓഫിസിൽ എത്തിച്ചേരുന്നത്.

    ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്. 12.30 ന് തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടാകും. രണ്ടിന് തിരുനക്കരയിൽ നിന്നും കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ട്പള്ളിയിൽ എത്തിക്കും.

    3.30 വരെ ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിക്കുന്ന മൃതദേഹം 4.30 ന് പൊതുദർശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും.

    ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാരം. തുടർന്ന് അനുശോചന യോഗം ചേരും.
    കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് യുഡിഎഫിന്റെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചു.
    First published: