അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ; KM മാണിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ

സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നിന് പാലായിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

news18
Updated: April 10, 2019, 6:22 PM IST
അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ; KM മാണിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ
കെ.എം മാണി
  • News18
  • Last Updated: April 10, 2019, 6:22 PM IST
  • Share this:
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണിയുടെ സംസ്കാര ചടങ്ങുകൾ നാളെ പാലായിൽ നടക്കും. വൈകിട്ട് മൂന്നുമണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്. കൊച്ചിലെ ആശുപത്രി നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരത്തോടെ കോട്ടയത്ത് എത്തി. കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും മൃതദേഹം പൊതുദർശനത്തിന് വെച്ചു. പ്രമുഖരും പാർട്ടി പ്രവർത്തകരും ഉൾപ്പടെ ആയിരങ്ങളാണ് പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. വിലാപയാത്ര കടന്നുപോയ വഴികളിലും നിരവധിയാളുകൾ കാത്തുനിന്നു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു കെ.എം.മാണിയുടെ അന്ത്യം. രോഗത്തെ തുടർന്ന് തീർത്തും അവശനിലയിലായ മാണിയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും താഴ്ന്ന് അതീവ ഗുരുതരാവസ്ഥയിലായെങ്കിലും ഇന്നലെ രാവിലെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് കോട്ടയത്ത് പ്രചാരണത്തിലായിരുന്ന മകന്‍ ജോസ് കെ.മാണിയോട് ഉടന്‍ ആശുപത്രിയില്‍ എത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വൈകിട്ട് 4. 57 നാണ് മരണം സ്ഥിരീകരിച്ചത്.

Also Read-KM Mani passes away | കെ.എം മാണി അന്തരിച്ചു

ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് മുന്‍പ് അല്‍പ്പസമയം മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.  കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും.

വളരെ നാളായി രോഗത്തിന്റെ പിടിയിലായിരുന്നുവെങ്കിലും കെ.എം.മാണിയുടെ വാക്കിലോ പ്രവര്‍ത്തിയിലോ രോഗ ലക്ഷണത്തിന്റെ ലാഞ്ചനപോലുമുണ്ടായിരുന്നില്ല. അടുത്ത കാലത്തായി എല്ലാ മാസവും ആശുപത്രിയിലെത്തിയിരുന്നു. മൂന്ന് മാസം മുന്‍പ് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദ്ദേശിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയട്ടേ എന്നായിരുന്നു മറുപടി. കേരള രാഷ്ട്രീയത്തില്‍ സംഭവബഹുലമായ ഒരു യുഗം അവസാനിപ്പിച്ചാണ് കെ.എം മാണി വിടപറഞ്ഞത്.

First published: April 10, 2019, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading