• HOME
  • »
  • NEWS
  • »
  • kerala
  • »
  • KM MANI PRESENTED A BUDGET DURING TENSION IN THE

ഒരു ലഡു പൊട്ടി: സംഘർഷത്തിനിടയിൽ ഒരു ബജറ്റ് അവതരണം

budget_mani

budget_mani

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയായിരുന്നു കെ.എം. മാണി. എന്നാൽ ഏറെ സംഭവബഹുലമായിരുന്നു കെ.എം. മാണിയുടെ 13-ാം ബജറ്റ് അവതരണം. ബാർകോഴ ഉൾപ്പടെ നിരവധി ആരോപണങ്ങൾ നേരിടുന്നതിനിടയിലായിരുന്നു 2015 മാർച്ച് 15ന് കെ.എം മാണി ബജറ്റ് അവതരിപ്പിച്ചത്. ഏറെ കോലാഹലങ്ങൾക്കിടയിൽ ബജറ്റ് അവതരണം പൂർത്തിയാക്കിയപ്പോൾ ലഡു വിതരണം ചെയ്താണ് ഭരണപക്ഷം അത് ആഘോഷിച്ചത്.

    എന്ത് സംഭവിച്ചാലും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‌റെ നിലപാട്. ബാർകോഴകേസിൽ പുറത്തെ സമരം സഭയ്ക്കുള്ളിലേക്കും വ്യാപിപ്പിച്ചിരുന്നു. തുടക്കംമുതൽ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി. സ്പീക്കർ ഡയസിലേക്ക് വരാതിരിക്കാൻ അദ്ദേഹത്തിന്‍റെ കസേര വലിച്ചെറിഞ്ഞു. വാച്ച് ആൻഡ് വാർഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും ശിവദാസൻ നായർ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. കെ.കെ. ശൈലജയ്ക്കുനേരെ എം.എ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എംഎൽഎമാരും പാഞ്ഞടുത്തു.

    KM MANI PASSES AWAY | കേരള കോണ്‍ഗ്രസിനെ 'സുന്ദരി'യാക്കി മാണി; കെ.എം മാണിയെ 'മാണിക്യ'മാക്കി പാല

    അൽപ്പസമയത്തിനകം വാച്ച് ആൻഡ് വാർഡുമാരുടെ സഹായത്തോടെ ഡയസിലെത്തിയ സ്പീക്കർ എൻ. ശക്തൻ ബജറ്റ് അവതരണത്തിന് ആംഗ്യം കാണിച്ചു. മറുവശത്തെ വാതിലിലൂടെ ഉള്ളിലെത്തിയ കെ.എം. മാണി ഇതിനിടയിൽ ബജറ്റ് വായിച്ചുതുടങ്ങി. കുറച്ചുവരികൾ മാത്രം വായിച്ചശേഷം ബജറ്റ് അവതരിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ലഡു വിതരണം ചെയ്തും മാണി ആശ്ലേഷിച്ചും പ്രതിപക്ഷ എംഎൽഎമാർ രംഗത്തെത്തുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെയായിരുന്നു അന്ന് നിയമസഭ കടന്നുപോയത്.

    നിയമസഭയിലെ ലഡു വിതരണം തെറ്റായിപ്പോയെന്ന പ്രതികരണവുമായി സ്പീക്കർ പിന്നീട് രംഗത്തെത്തിയിരുന്നു. ലഡു വിതരണം നടക്കുമ്പോൾ താൻ സഭയിൽ ഇല്ലായിരുന്നുവെന്നും, അത് കണ്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സഭയ്ക്കുള്ളിൽ ഭക്ഷണസാധനങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നാണ് ചട്ടം. അത് ഭരണപക്ഷ എംഎൽഎമാർ ലംഘിച്ചുവെന്നും സ്പീക്കർ സമ്മതിച്ചിരുന്നു.
    First published:
    )}