• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുവജനോത്സവവും ചലച്ചിത്രമേളയും റദ്ദാക്കരുതെന്ന് കെഎം മാണി

news18india
Updated: September 5, 2018, 2:27 PM IST
യുവജനോത്സവവും ചലച്ചിത്രമേളയും റദ്ദാക്കരുതെന്ന് കെഎം മാണി
news18india
Updated: September 5, 2018, 2:27 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ യുവജനോത്സവവും അന്തർദേശീയ ചലച്ചിത്ര മേളയും നെഹ്റു ട്രോഫി ജലമേളയും അനാർഭാടമായി നടത്തുന്നതിനു പകരം റദ്ദാക്കിയ നടപടി അടിയന്തിരമായി പുന:പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെഎം മാണി.

പ്രളയ ദുരന്തത്തിൽ ദുരിതബാധിതരായ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് വേണ്ടി കേരളം ഒരേ മനസോടെ അണിനിരന്ന പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രധാന പരിപാടികളെല്ലാം മാറ്റി വെയ്ക്കുന്നതിൽ അർത്ഥമില്ലെന്ന് കെ എം മാണി വാർത്താക്കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന സ്കൂൾ യുവജനോത്സവം വിനോദ പരിപാടിയല്ല. നൂറ് കണക്കിന് കുട്ടികൾ അവരുടെ സർഗാത്മകമായ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാഭ്യാസാനുബന്ധിയായ പരിപാടിയാണ് യുവജനോത്സവം. സിനിമയിലും മറ്റ് കലകളിലും പേരും പ്രശസ്തിയും നേടിയ നിരവധിയാളുകൾ സ്കൂൾ കലോത്സവത്തിലൂടെ കലാകേരളത്തിന്‍റെ യശസ് ഉയർത്തി പിടിച്ചവരാണ്.

നെഹ്റു ട്രോഫി വള്ളംകളിയും കേരള ട്രാവൽ മാർട്ടും വിദേശ വിനോദ സഞ്ചാരികളെ എക്കാലവും ആകർഷിച്ചിട്ടുള്ള പരിപാടികളാണ്. ഇത്തരം പരിപാടികൾ വേണ്ടെന്നു വച്ചാൽ  വിനോദസഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങൾ തേടി പോകും. അത് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

അന്തർദേശീയ ചലച്ചിത്രോത്സവത്തെയും സ്കൂൾ യുവജനോത്സവത്തെയും വിനോദാപാധിയായി കാണുന്നത് ശരിയല്ലെന്ന് കെ എം മാണി പറഞ്ഞു. അനാവശ്യ ചെലവുകളും ആർഭാടവും നിയന്ത്രിച്ച് തലയെടുപ്പുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
First published: September 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍