കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തുമ്പോഴുണ്ടാകുന്ന തിരക്ക് പരിഗണിച്ച് കോട്ടയത്ത് ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തു. ചങ്ങനാശേരിയില്‍ നിന്നെത്തുന്ന ബസുകള്‍ ഐഡ ജംഗ്ഷനില്‍ നിന്നും കെ.എസ്.ആര്‍ടി.സി വഴി എം.എല്‍ റോഡിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍നിന്നും പാറേച്ചാല്‍ ബൈപാസ് വഴിയും വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനില്‍ നിന്നും മൂലേടം ഓവര്‍ബ്രിഡ്ജ് വഴിയും തിരിഞ്ഞു പോകണം.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കണം. കെ.എസ്.ആര്.ടി.സി ബസുകളും ചെറു വാഹനങ്ങളും നെഹ്റു സ്റ്റേഡിയത്തിന് സമീപം തിരിഞ്ഞ് ബസേലിയസ് കോളജിന് മുന്നിലൂടെ പുതിയ ബൈപ്പാസ് വഴി പോകരണം.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും തെക്കോട്ട് പോകേണ്ട വലിയ വാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ വഴി- മണര്‍കാട് -പുതുപ്പള്ളി വഴി പോകണം. തിരുനക്കര ബസ് സ്റ്റാന്റ് രണ്ടുമണിവരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് പൊലീസ് അറിയിച്ചു. കെ. കെ. റോഡില്‍ നിന്നും ടൗണിലേയ്ക്ക് വരുന്ന സ്വകാര്യ ബസുകള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ തിരിഞ്ഞ് നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോകണം.
ഒരു റോഡിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല കെ.കെ റോഡില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ മണര്‍കാട് കവലയില്‍ നിന്നും ബൈപ്പാസ് റോഡ് വഴി ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകണം. തെക്കോട്ട് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ വഴി പോകണം. ചങ്ങനാശ്ശേരിയില്‍ നിന്ന് കിഴക്കോട്ട് പോകേണ്ടവര്‍ മണിപ്പുഴ, കൊല്ലാട് വഴി കിഴക്കോട്ട് പോകണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവല ബൈപ്പാസ് റോഡ് വഴി പോകണം. ശീമാട്ടി റൗണ്ട് മുതല്‍ അനുപമ തീയറ്റര്‍ വരെയും പുളിമൂട് ജങ്ഷന് മുതല്‍ ശീമാട്ടി റൗണ്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
വാഹനപാര്‍ക്കിംങ് ഇവിടെ ചെറുവാഹനങ്ങള്‍ തിരുനക്കര ബസ് സ്റ്റാന്റ്, തിരുനക്കര പഴയ പോലിസ് സ്റ്റേഷന് മൈതാനം തിരുനക്കര അമ്പല മൈതാനം,സി.എം.എസ് കോളേജ് മൈതാനം, ബസേലിയസ് കോളേജ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
കെ.എം.മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയം ഭാഗത്തുനിന്ന് പാലായില്‍ എത്തുന്നവര്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി കയറി വീടിന് സമീപം യാത്രക്കാരെ ഇറക്കണം. ശേഷം നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം എന്നിവിടങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ പാലാ പുലിയന്നൂര്‍ മരിയന്‍ ജംഗ്ഷന് വഴി ബൈപ്പാസിലൂടെവീടിന് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം നപൊലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. ബൈപ്പാസ് വഴിയുള്ള ഗതാഗതം ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കായി മാത്രമായിട്ടുള്ളതാണ്.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍
1. സെന്റ് തോമസ് കോളേജ് മൈതാനം. 2. അല്‍ഫോന്‍സാ കോളേജ് മൈതാനം. 3. സെന്റ് തോമസ് സ്കൂള്‍ മൈതാനം. 4. പുതിയപള്ളി മൈതാനം. 5. പുഴക്കര മൈതാനം.
Also Read
മൃതദേഹം ഇന്ന് കോട്ടയത്തെത്തിക്കും; സംസ്കാര ചടങ്ങുകള്‍ നാളെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.