• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലബാർ കലാപം: തിരുത്തുമായി കെ.എം ഷാജി; മാപ്പിളമാരില്‍ നിന്നും കത്തി വാങ്ങി പേന നല്‍കിയത് ലീഗ്

മലബാർ കലാപം: തിരുത്തുമായി കെ.എം ഷാജി; മാപ്പിളമാരില്‍ നിന്നും കത്തി വാങ്ങി പേന നല്‍കിയത് ലീഗ്

രിത്രത്തെ പുനരാവിഷ്‌കരിച്ച് തീവ്രപാതയിലേക്ക് കൊണ്ടുപോകാന്‍ അര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് ഷാജി

  • Share this:
    കോഴിക്കോട്: 1921ലെ മലബാര്‍ സമരക്കെത്തുറിച്ചുള്ള (Malabar rebellion) അതിവൈകാരിക പ്രചാരണങ്ങള്‍ക്ക് തിരുത്തുമായി മുസ്ലിം ലീഗ് (Muslim League)നേതാവ് കെ.എം ഷാജി. മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്‌കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് ഷാജി പറഞ്ഞു. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് സമൂഹം ശ്രമിക്കേണ്ടതെന്നും ഷാജി പറഞ്ഞു.

    എറണാകുളം ജില്ലാ മുസ്ലിം ലീഗ് സംഘടപ്പിച്ച സെമിനാറിലായിരുന്നു സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ നിലപാട് പ്രഖ്യാപനം. ചരിത്രത്തെ പുനരാവിഷ്‌കരിച്ച് തീവ്രപാതയിലേക്ക് കൊണ്ടുപോകാന്‍ അര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് ഷാജി വ്യക്തമാക്കുന്നു.

    'മലബാര്‍ സമരത്തില്‍ പോരാട്ടം നടത്തിയവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം ഒരു സമൂഹം പ്രതികരിക്കേണ്ടത് അതത് കാലത്തിന്റെ അറിവും വിദ്യാഭ്യാസവും വെച്ചുകൊണ്ടാണ്. 1921ലെ ജനതക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ. 21ന്റെ കഥകള്‍ പറഞ്ഞ് ആവേശം കൊള്ളുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. മലബാര്‍ കലാപം തകര്‍ത്തുകളഞ്ഞ ഒരു വീഥിയില്‍ നിന്ന് ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ചരിത്രമുണ്ട്. അന്ന് ആലി മുസ്ല്യാര്‍ അടക്കമുള്ളവര്‍ സമരത്തിന്റെ മുന്നിലേക്ക് കുതിച്ചു പോയപ്പോള്‍ അരുതെന്ന് പറയാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ മഹാന്‍മാര്‍ വന്നിട്ടുണ്ട്.

    മലബാര്‍ കലാപം അടിച്ചമര്‍ത്തിപ്പോയ ഈ മണ്ണിനെ, എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു നാമ്പില്ലാതെ പോയ ഈ മണ്ണിനെ പരിഷ്‌കരിച്ചെടുത്തത് കെ.എം സീതി സാഹിബാണ്. ബാഫഖി തങ്ങളാണ്. ഖാഇദെ മില്ലെത്തിന്റെ ആദര്‍ശമാണ്. സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗമുണ്ട്, വലിച്ചെറിയൂ ആ കത്തി നിങ്ങള്‍ എന്ന്, അറബിക്കടലിലേക്ക് മലബാറിലെ മാപ്പിളയുടെ കയ്യിലെ കത്തി വലിച്ചെറിഞ്ഞ് അവന്റെ കയ്യിലേക്ക് പേന വെച്ചുകൊടുത്ത പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഓര്‍ക്കേണ്ട ചരിത്രത്തെ നേരാംവണ്ണം ഓര്‍ക്കണം. അതല്ലാതെ തകര്‍ന്നുപോയ ചരിത്രത്തെ, അപകടങ്ങളുണ്ടാക്കിയ ഒരു ചരിത്രത്തെ പുനരാവിഷ്‌കരിച്ച് തീവ്രതയുടെ പാതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി വിടാന്‍ ആര് ശ്രമിച്ചാലും അതിനെതിരെ ഇ്ന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നില്‍ക്കും.- കെ.എം ഷാജി വ്യക്തമാക്കി.
    Also Read-UDF| മുന്നണി യോഗം ബഹിഷ്കരിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും; കോൺഗ്രസിലെ തർക്കം മുന്നണി നേതൃത്വത്തിലേക്കും

    ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഒരു പാട് ധാരയുണ്ടായിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഉണ്ടായിട്ടുണ്ട്. രണ്ടും രണ്ട് ധാരയായിരുന്നു. വിദേശ രാജ്യത്തേക്ക് പോയി ലോകത്തെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് ഇന്ത്യക്കെതിരെ പോരാട്ടത്തിന് സജ്ജരാക്കി. പക്ഷെ ഗാന്ധിജി അതിനൊപ്പം നിന്നില്ല. അത് ശരിയല്ലെന്ന് പറഞ്ഞു. ഗാന്ധിയെ പരിഹസരിച്ചു എല്ലാവരും, പക്ഷെ ജയിച്ചത് ഗാന്ധിജിയുടെ ക്ഷമയാണ്. സുഭാഷ് ചന്ദ്രബോസിന്റെ വയലന്‍സ് അല്ല. ഇന്ത്യ മാതൃകയാക്കേണ്ടത് അരെയെന്ന് ചോദിച്ചാല്‍ ഗാന്ധിജിയെയാണ്. സുഭാഷ് ചന്ദ്രബോസിനെയല്ല. അതുവെച്ച് സുഭാഷ് ചന്ദ്രബോസ് ഈ രാജ്യത്തിന്റെ പോരാട്ട വീഥിയിലില്ലാത്തവരാണ് എന്നും പറയില്ല. 21ലെ സമരം നയിച്ചവരെ ചേര്‍ത്തു പിടിക്കുന്നു. സമരത്തിന്റെ വികാരത്തെ ഉള്‍ക്കൊള്ളുന്നു. പക്ഷെ ഈ നൂറ്റാണ്ടിലെ ജനതയെ നയിക്കേണ്ടത് വികാരമല്ല, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിവേകമാണ്. അതിനോടൊപ്പം നില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിയൂ. ഇത് പറയുന്നതിന് ഒരു മടിയുമില്ല.- ഷാജി പ്രസംഗത്തില്‍ പറയുന്നു.
    Also Read-പീഡനക്കേസില്‍ സിപിഎം നേതാവിനെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

    മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് ഉള്‍പ്പെടെ ഉള്‍പ്പെടെ വിവധ സംഘടനകള്‍ കാംപെയിനുമായി രംഗത്തുണ്ട്. സമരത്തിന്റെ എതിര്‍ ആഖ്യാനങ്ങള്‍ വന്നതോടെ സമര നേതാക്കളെ പ്രതീകങ്ങളാക്കിയുള്ള പ്രാചരണങ്ങളും ശക്തമായി. ഇതിനിടെ സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും വാരിയന്‍ കുന്നന്റെ യഥാര്‍ത്ഥ ചിത്രമെന്ന പേരില്‍ ഫോട്ടോ വരികയും ചെയ്തതോടെ പ്രചാരണം വൈകാരികമായി. പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ നടന്ന വൈകാരിക പ്രചാരണങ്ങളുടെ ചുവട് പിടിച്ചാണ് യൂത്ത് ലീഗ് നേതാക്കള്‍ വിഷയത്തെ സമീപിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മലബാര്‍ സമര ചരിത്ര സെമിനാറിലും സമര നേതാക്കളെ മഹത്വവത്ക്കരിച്ച് പോരാട്ട മാതൃകകളായാണ് അവതരിപ്പിച്ചത്. പുതിയ കാലത്ത് മലബാര്‍ സമരം മാതൃകയാണെന്നും പലരും പ്രസംഗിച്ചു. ഈ സാഹചര്യത്തിലാണ് മലബാര്‍ സമരത്തോടുള്ള ലീഗ് നിലപാട് കെ.എം ഷാജി ലീഗ് വേിദിയില്‍ തന്നെ വ്യക്തമാക്കിയത്.
    Published by:Naseeba TC
    First published: