• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പിണറായി വിജയന്‍ എന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ? സാംസ്‌കാരിക നായകര്‍ എന്ന കുറേ തല്ലിപ്പൊളികൾ': കെ.എം ഷാജി

'പിണറായി വിജയന്‍ എന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ? സാംസ്‌കാരിക നായകര്‍ എന്ന കുറേ തല്ലിപ്പൊളികൾ': കെ.എം ഷാജി

'ആടുജീവിതം എഴുതിയ ബന്യാമിന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം.'

കെ.എം. ഷാജി

കെ.എം. ഷാജി

 • Share this:
  കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്കാരിക പ്രവർത്തകർ പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം. ഷാജി എംഎല്‍എ. കെ.ആർ. മീര, ശാരദക്കുട്ടി, ബെന്യാമിന്‍ എന്നിവർക്കെതിരെ പേരെടുത്തു പറഞ്ഞാണ് ഷാജിയുടെ വിമര്‍ശനം. യുഡിഎഫ്. മൻസൂർ വധത്തിനെതിരെ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാജിയുടെ പ്രസംഗം. 'ആടുജീവിതം എഴുതിയ ബന്യാമിന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം.' ഷാജി പ്രസംഗത്തിൽ പരിഹസിച്ചു.

  കെ.എം ഷാജിയുടെ പ്രസംഗത്തിൽ നിന്നും

  "എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല. സാംസ്‌കാരിക നായകര്‍ എന്നു പറയുന്ന കുറേ തല്ലിപ്പൊളികളുണ്ട്. കുറേ വൃത്തികെട്ടവന്‍മാര്‍. എന്താണ് അവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 21 വയസ്സുള്ള ഒരു പുഷ്പം കരിച്ചുകളഞ്ഞിട്ടും ആര്‍ക്കും ഒരു പ്രതിഷേധവുമില്ല. ശാരദക്കുട്ടി എന്ന ഒരു എഴുത്തുകാരിയുണ്ട്. അവരുടെ ഇന്നലെത്തെ ഗൗരവമുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റ് കോവിഡിനെ സൂക്ഷിക്കണം എന്നായിരുന്നു. പാനൂരില്‍ കൊല്ലപ്പെട്ടവനെക്കുറിച്ച് അവര്‍ക്ക് അറിയില്ല."


  "വേറൊരു എഴുത്തുകാരനുണ്ട്, ബന്യാമിന്‍. ആടുജീവിതം എഴുതിയ ബന്യാമിന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. ചോരവാര്‍ന്ന കത്തിയുമായി നടക്കുന്ന കാപാലികര്‍ക്ക് ഓശാന പാടുന്നവരെ ആരാണ് സാംസ്‌കാരിക നായകര്‍ എന്നു വിളിക്കുന്നത്. കെ.ആര്‍. മീര എന്തിനാണ് കൊല്‍ക്കത്തയിലെ ആരാച്ചാരെക്കുറിച്ച് എഴുതുന്നത്. പാനൂരില്‍ ആരാച്ചാരില്ലേ. ഇന്നലെ തൂങ്ങിയാടിയ മൃതദേഹം കണ്ടില്ലേ, ഒരു ആരാച്ചാര്‍ കെട്ടിത്തൂക്കിയതാണത്. എത്രപേരെയാണ് ഈ മണ്ണില്‍ ഈ ആരാച്ചാര്‍മാര്‍ കൊന്നുതള്ളിയത്. പിണറായി വിജയന്‍ എന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ. പി. ജയരാജന്‍ എന്ന ആരാച്ചാരെ അറിയുമോ?", ഷാജി ചോദിച്ചു.

  ആരെയും കുറ്റപ്പെടുത്താതെ സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പ്; അനാഥരായി 2 കുട്ടികൾ

  കണ്ണൂർ: തന്റ മരണത്തിൽ ആരെയും കുറ്റപ്പെടുത്താതെ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച സ്വപ്നയുടെ കുറിപ്പ്.  കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് സ്വപ്നയുടെ ഭർത്താവ് മരിച്ചത്. ഭർത്താവിനു പിന്നാലെ സ്വപ്നയുടെ വിയോഗം രണ്ട് കുട്ടികളെയാണ് അനാഥരാക്കിയത്.  ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ മരണത്തിന്  പിന്നിലെന്നാണ്ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.

  സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു.

  Also Read കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ

  രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക്  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


  Published by:Aneesh Anirudhan
  First published: