കെ.എം ഷാജി നിയമസഭാംഗം അല്ലെന്ന ഉത്തരവ് പുറത്തിറങ്ങി
News18 Malayalam
Updated: November 26, 2018, 11:47 AM IST

News18
- News18 Malayalam
- Last Updated: November 26, 2018, 11:47 AM IST
തിരുവനന്തപുരം: കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമ സഭാ സെക്രട്ടറി ഉത്തരവ്. 24-ാം തീയതിയാണ് ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്നു ഉത്തരവ്. . ഷാജിയുടെ അപ്പീൽ ഇന്നും കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. ഇതോടെ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷാജിക്ക് കഴിയില്ല. കേസ് നാളെ കോടതിയുടെ പരിഗണയ്ക്കായി ലിസ്റ്റ് ചെയ്യിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ട്.
'തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ല'
ഇക്കഴിഞ്ഞ നവംബർ ഒമ്പതിനാണ് അഴീക്കോട് എംഎല്‍എയായിരുന്ന കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നടപടിയെടുക്കാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശവും നൽകിയിരുന്നു. എന്നാൽ അന്നു തന്നെ കോടതിയിൽനിന്ന് രണ്ടാഴ്ചത്തെ താൽക്കാലിക സ്റ്റേ ഉത്തരവ് സ്വന്തമാക്കിയ കെ.എം ഷാജി നവംബർ 19ന് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ, ഷാജിയുടെ ഹർജി ഉടനടി പരിഗണിക്കാനാകില്ലെന്നും നിയമസഭാ അംഗമെന്ന നിലയിൽ ആനുകൂല്യം കൈപ്പറ്റനാകില്ലെന്നുമായിരുന്നു നവംബർ 22ന് കേസ് പരിഗണിച്ച സുപ്രീം കോടതി വ്യക്തമാക്കിയത്.
നിയമസഭ നടപടികളിൽ പങ്കെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയതെങ്കിലും കെ.എം ഷാജി നിയമസഭാ അംഗമല്ലാതായെന്ന നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് അദ്ദേഹത്തിന് വിനയായി. ഇതോടെ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി.