നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എനിക്കെതിരെ പ്രവർത്തിച്ചവർക്ക് എട്ടിന്റെ പണി നൽകും'; വിവാദമായി കെ എം ഷാജിയുടെ പ്രസംഗം

  'എനിക്കെതിരെ പ്രവർത്തിച്ചവർക്ക് എട്ടിന്റെ പണി നൽകും'; വിവാദമായി കെ എം ഷാജിയുടെ പ്രസംഗം

  വളപട്ടണത്ത് നിന്നുള്ള ഉള്ള ഒരാൾ തന്നെയാണ് കേസിന് വേണ്ടി നോട്ടീസ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊടുത്തത് എന്നാണ് കെ എം ഷാജിയുടെ ആരോപണം. അനാവശ്യമായ കള്ളക്കഥകൾ ഉണ്ടാക്കിയവരെയും അതിനു വേണ്ടി വാങ്ങിച്ച അച്ചാരത്തിന്റെയും കണക്ക് പുറത്തുകൊണ്ടുവരുമെന്നും ഷാജി തുറന്നടിച്ചു.

  കെ.എം. ഷാജി

  കെ.എം. ഷാജി

  • Share this:
  കണ്ണൂർ: തനിക്ക് എതിരെ പ്രവർത്തിച്ചവർക്ക് എട്ടിൻറെ പണി നൽകുമെന്ന മുന്നറിയിപ്പുമായി അഴീക്കോട് എം എൽ എ കെ എം ഷാജി. എം എൽ എ സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ ഈ വിവാദ പ്രസംഗം.

  Also Read- Petrol Diesel Price| തുടർച്ചയായ അഞ്ചാം ദിനവും മാറ്റമില്ലാതെ ഇന്ധനവില

  ''2016 ൽ എല്ലാം പരിശോധിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. എനിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി കിണറ്റിൽ വരെ ഇറങ്ങി തപ്പി. ഒന്നും കിട്ടാതെ വന്നപ്പോഴാണ് വൃത്തികെട്ട ഒരു ആരോപണം എനിക്കെതിരെ ഉന്നയിച്ചത്'', പ്രസംഗത്തിൽ കെഎം ഷാജി വ്യക്തമാക്കി.

  Also Read- ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.30 കോടി രൂപയോളം അടിച്ചത് പ്രവാസിക്ക്

  വളപട്ടണത്ത് നിന്നുള്ള ഉള്ള ഒരാൾ തന്നെയാണ് കേസിന് വേണ്ടി നോട്ടീസ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊടുത്തത് എന്നാണ് കെ എം ഷാജിയുടെ ആരോപണം. അനാവശ്യമായ കള്ളക്കഥകൾ ഉണ്ടാക്കിയവരെയും അതിനു വേണ്ടി വാങ്ങിച്ച അച്ചാരത്തിന്റെയും കണക്ക് പുറത്തുകൊണ്ടുവരുമെന്നും ഷാജി തുറന്നടിച്ചു.

  Also Read- ഒരു ഓവറിൽ ആറ് സിക്സ്; റെക്കോർഡ് പട്ടികയിൽ മൂന്നാമനായി കീറോൺ പൊള്ളാർഡ്

  "ഞാൻ ഉറപ്പിച്ചു പറയുന്നു എന്റെ പേര് കെ എം ഷാജി എന്നാണെങ്കിൽ ഇത് ചെയ്തവന് എട്ടിൻറെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നു പോകാൻ ഞാൻ പ്രവാചകൻ ഒന്നുമല്ല. മനുഷ്യനാണ് അനാവശ്യമായി തെരുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കാര്യങ്ങൾ ഞാൻ അങ്ങനെ വിട്ടു കളയും എന്ന് ആരും ധരിക്കരുത്" - കെ എം ഷാജി പ്രസംഗത്തിൽ തുറന്നു പറഞ്ഞു. ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്ന് കെ എം ഷാജി പറഞ്ഞു. "യുഡിഎഫ് വന്നാൽ എല്ലാം മറന്നുപോകുന്ന ഒരു രീതിയുണ്ട്. എന്നാൽ മറക്കാതെ കാത്തുവെക്കും കെ എം ഷാജി ", - അങ്ങനെ നീണ്ടു അഴീക്കോട് എം എൽ എ യുടെ പ്രസംഗം.

  Also Read- സബ് കളക്ടറെന്ന് കരുതി യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ മധ്യവയസ്കന് നഷ്ടമായത് 17 ലക്ഷം

  തന്റെ മനസ്സിൽ താൻ കാത്തു സൂക്ഷിക്കുന്ന ചില സത്യസന്ധത ഉണ്ട്. വർഗീയതയുടെ ഒരു അംശം പോലും മനസ്സിൽ ഉണ്ടാകരുതെന്ന് പ്രവർത്തകരോട് പറയുന്ന ആളാണ് താനെന്നും കെ എം ഷാജി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
  Published by:Rajesh V
  First published:
  )}