HOME » NEWS » Kerala »

'പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം' മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ.എം.ഷാജി

സിപിഎം എംഎൽഎക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. - കെ എം ഷാജി

News18 Malayalam | news18-malayalam
Updated: April 16, 2020, 10:45 AM IST
'പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം' മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ.എം.ഷാജി
News18 Malayalam
  • Share this:
കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ എം ഷാജി എംഎല്‍എ. 'പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. ദുരിതാശ്വാസ നിധിയും വഴി തിരിച്ച് ചെലവഴിച്ചിട്ടുണ്ട് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു' - എംഎല്‍എ പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം നേര്‍ച്ചപ്പെട്ടിടിയില്‍ ഇടുന്ന പൈസയല്ല. സര്‍ക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് ഷാജി ചോദിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ നിന്നാണ് വരുന്നത്. വികൃത മനസ്സാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു.

You may also like:COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]

ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് ഒരു എംഎൽഎക്ക് കൊടുത്തത്. ഞാന്‍ അവരുടെ പേര് പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആള്‍ക്കാരെ ആക്ഷേപിക്കാനല്ല ഞാന്‍ വാർത്താസമ്മേളനം നടത്തുന്നത്. പൊതുപ്രവര്‍ത്തകരുടെ ആശുപത്രി ചെലവിന്റെ പണം കൊടുത്തെങ്കില്‍ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചെലവഴിക്കാവോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. - ഷാജി പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ ചിലപ്പോള്‍ അവസാനകാലത്ത് ബുദ്ധിമുട്ടിലാകാം. അവരെയൊക്കെ ആരെങ്കിലുമൊക്കെ സഹായിക്കുന്നുണ്ടാകാം. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് ഇങ്ങനെ പാര്‍ട്ടിക്കാരെ സഹായിക്കാന്‍ കൊടുക്കുന്നത് മാന്യമായ ഏര്‍പ്പാടല്ല.

ആയിരം കോടിരൂപയോളം ഗ്രമീണ റോഡുകള്‍ നിര്‍മിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്താണ് കൊടുത്തത്. ഇതില്‍ നിന്ന് പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ക്ക് ഏഴ് ശതമാനവോ, എട്ട് ശതമാനമോ ആണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പരിഹിസിച്ചുള്ള എംഎല്‍എയുടെ പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്. അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.

ഇതിന് ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്‍റെ സാങ്കേതിക കാര്യങ്ങളും അറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എംഎല്‍എ എടുത്തു എന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിവാദം ഇങ്ങനെ.....

കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി!

അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക്‌ തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ പ്രതികരണം

''കെ എം ഷാജിയുടെ പാർട്ടി സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളോടും പൂർണമായി സഹകരിക്കുകയാണ്. ഇത്തരമൊരുഘട്ടത്തിൽ ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്നതല്ല കെ എം ഷാജി ചെയ്തത്. സംസ്ഥാനത്ത് എംഎൽഎയായിരിക്കുന്ന ആളിൽ നിന്ന് ഇത്തരമൊരു വാചകം ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. ഇത്തരമൊരു ഘട്ടത്തിൽ ശുദ്ധ നുണ അവതരിപ്പിക്കുന്നത് എന്തിനാണ്? പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്? ഇതിന്റെ സാങ്കേതിക അറിയാത്ത ആളുകളുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടത്. കെ എം ഷാജി എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുത്തുവെന്ന് അദ്ദേഹത്തിന്റെ പാർട്ടി ആലോചിക്കണം. ഇതുപോലെ ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. അതാണ് പൊതുസമൂഹവും നാടുമെന്നും കരുതരുത്. നാടാകെ ഒറ്റക്കെട്ടായി നിൽക്കുകയാണ്''- മുഖ്യമന്ത്രി പറ‍ഞ്ഞു.

Published by: Rajesh V
First published: April 16, 2020, 10:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories