കോഴിക്കോട്: പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കന്മാര്ക്ക് മുട്ടുവിറയ്ക്കുന്നുവെന്ന് പാര്‍ട്ടി നേതാവ് കെഎം ഷാജി. അണികളെ വഴിയിലിട്ടിട്ട് ഇരുട്ടിന്റെ മറവില്‍ പോയി മറ്റുള്ളവര്‍ക്ക് സ്തുതി പാടുന്നവരുടെ കാപട്യം ഏറെ വലുതാണെന്ന് ഷാജി പറഞ്ഞു.
'എന്നെയൊക്കെ കാണുമ്പോള്‍ വലിയ മൊഞ്ചാക്കി വര്‍ത്തമാനം പറയുന്നത് നിര്‍ത്തി നിങ്ങള്‍ നേര് പറണം. പ്രവാസികളോട് ഞാന്‍ ചോദിക്കുകയാണ്. നിങ്ങള്‍ക്ക് എന്തിന്റെ പേടിയാണ്?എന്തിനാണിങ്ങനെ മൊഞ്ചാക്കി സംസാരിക്കുന്നത്? എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്? ഓരോരുത്തരെ കാണുമ്പോള്‍ കളം മാറുന്നത്?' ഷാജി ചോദിക്കുന്നു.
നേതാക്കന്മാര് പറഞ്ഞിട്ടാണ് പ്രവര്‍ത്തകര്‍ സമരമുഖേത്തിറങ്ങുന്നത്. അവരുടെ വാപ്പ പറഞ്ഞിട്ടല്ലെന്നും ഷാജി പറഞ്ഞു.പ്രവര്‍ത്തകരുടെ കൂടെ നിന്നുകൊടുക്കാന്‍ കഴിയണം. അണികളെ തീപാറിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്ന പണിയല്ല നേതാക്കന്മാരുടേതെന്നും അവരുടെ പ്രശ്നങ്ങളില്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിണറായി ബഹുമാനം ലീഗിന്റെ ചെലവില്‍ വേണ്ടെന്നും ഷാജി പറഞ്ഞു.
അതേസമയം എംഎ യൂസുഫലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പേര് പറയാതെ ഷാജിയുടെ വിമര്‍ശിച്ചു. യോഗിയെയും മോദിയെയും പിണറായിയെയും തൃപ്തിപ്പെടുത്തേണ്ടിവരും. തന്റെ ബിസിനസ് നടത്താന്‍ അതൊക്കെ ആയിക്കോയെന്നും എന്നാല്‍ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരം അറിയുമെന്നും ഷാജി.
ഇത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അവരുടെ അന്തസ്സ് കൊണ്ട് ജീവിക്കുന്ന പ്രസ്ഥാനമാണ്, അവരുടെ മനോബലം കൊണ്ട് ജീവിക്കുന്ന പ്രസ്ഥാനമാണ്. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.