• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കൊച്ചി വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട; എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്'; KMRL

'കൊച്ചി വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട; എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്'; KMRL

യാത്രക്കാരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ടെന്നും സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും കെഎംആർഎൽ എം‍ഡി ലോക്നാഥ് ബെഹ്റ.

  • Share this:

    കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്റെ സാഹചര്യത്തില്‍ കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്കവേണ്ടെന്ന് കെഎംആർഎൽ എം‍ഡി ലോക്നാഥ് ബെഹ്റ. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.

    യാത്രക്കാരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ടെന്നും സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എൻജിനിയർമാരുണ്ടെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

    Also Read-താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

    താനൂർ തൂവൽത്തീരത്തുണ്ടായ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടാത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒരു കുടുംബത്തിലെ തന്നെ 12 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read-‘ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും’ 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര

    അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.

    Published by:Jayesh Krishnan
    First published: