• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി: NK പ്രേമചന്ദ്രന് ഗൂഢോദ്ദേശമെന്ന് സിപിഎം

ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി: NK പ്രേമചന്ദ്രന് ഗൂഢോദ്ദേശമെന്ന് സിപിഎം

  • Last Updated :
  • Share this:
    കൊല്ലം: ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരുന്നതിന് പിന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് ഗൂഢോദ്ദേശമെന്ന് സിപിഎം. വികസനം മാത്രമല്ല സ്നേഹം പ്രകടിപ്പിക്കൽ കൂടിയാണെന്നും കരുതേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു.

    ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

    ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് അവകാശവാദവുമായി യുഡിഎഫും എല്‍ഡിഎഫും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനത്തിന് നേരിട്ടെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചിരുന്നു.

    First published: