തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ മുസ്ലീം ലീഗ് അംഗം KNA ഖാദറിന്‍റെ ശ്രദ്ധക്ഷണിക്കൽ. ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള മാറ്റം ജില്ലയിൽ വേണമെന്ന് K.N.A ഖാദർ പറഞ്ഞു. 44 ലക്ഷമാണ് മലപ്പുറത്തെ ജനസംഖ്യ. തിരുവനന്തപുരത്തേക്കാൾ 12 ലക്ഷവും വയനാട്ടിലേക്കാൾ 37 ലക്ഷം പേരും മലപ്പുറത്ത് അധികമുണ്ട്. അതേസമയം ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള വികസനം മലപ്പുറത്ത് ഉണ്ടാകുന്നില്ലെന്നും ഖാദർ പറഞ്ഞു.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ഖാദർ സബ്മിഷൻ നൽകിയിരുന്നെങ്കിലും പാർട്ടി ഇടപെടലിനെതുടർന്ന് പിൻമാറുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ എന്‍ എ ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ എന്‍ എ ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി അനുമതിയോടെയാണ് ശ്രദ്ധക്ഷണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
രണ്ട് ഭാര്യമാരുണ്ടാകുന്നതിൽ കുഴപ്പമില്ല;ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ.അബ്ദുള്ള
ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യം ഏറെനാളായി കെ എന്‍ എ ഖാദർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ കുറേനാളായി മലപ്പുറം ജില്ലയിൽ അദ്ദേഹം പങ്കെടുക്കുന്ന പൊതുവേദികളിലും ഇക്കാര്യം പരസ്യമായി ഉന്നയിക്കാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Division of malappuram district, Kerala assembly, Kna khader, കെ.എൻ.എ ഖാദർ, മലപ്പുറം ജില്ല വിഭജനം, ശ്രദ്ധ ക്ഷണിക്കൽ