ഇന്റർഫേസ് /വാർത്ത /Kerala / പുതിയപാലത്തിനു മുമ്പേ കോരപ്പുഴപ്പാലം പൊളിച്ചാൽ ദുരിതമാകുമെന്ന് KNA ഖാദർ MLA

പുതിയപാലത്തിനു മുമ്പേ കോരപ്പുഴപ്പാലം പൊളിച്ചാൽ ദുരിതമാകുമെന്ന് KNA ഖാദർ MLA

facebook/vengalam

facebook/vengalam

  • Share this:

    കോഴിക്കോട്: പുതിയ പാലം നിർമിക്കുന്നതിന് മുന്നേ കോരപ്പുഴ പാലം പൊളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏറ്റവുമൊടുവിൽ വേങ്ങര എം.എ.എൽ KNA ഖാദർ കോരപ്പുഴ പാലം പൊളിക്കുന്നതിനെതിരെ രംഗത്തെത്തിയത്. കോരപ്പുഴ പഴയപാലം ഉടനെ പൊളിക്കുന്നത് മഹാമണ്ടത്തരമാണെന്നും യാത്ര വൻ ദുരിതമാകുമെന്നുമാണ് ഖാദർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പുതിയത് പണിതശേഷം കോരപ്പുഴ പാലം പൊളിച്ചാൽ പോരെയെന്നും കെ.എൻ.എ ഖാദർ ചോദിക്കുന്നു.

    എട്ടു പതിറ്റാണ്ടുകളോളം പഴക്കമുള്ള കോരപ്പുഴ പാലം ഒരു ദേശത്തിന്‍റെ പ്രതീകമായി നിലകൊള്ളുകയായിരുന്നു. ബ്രിട്ടീഷ് എഞ്ചിനിയറിങ്ങിന്‍റെ മികവ് വിളിച്ചോതുന്ന കോരപ്പുഴ പാലം മദ്രാസിലെ കാനൻ ആൻഡ് ഡങ്കർലി എന്ന കമ്പനിയാണ് രണ്ടുവർഷത്തോളമെടുത്ത് പണിതത്. എന്നാൽ കാലം മാറിയതോടെ വാഹനപെരുപ്പം താങ്ങാനാകാത്ത അവസ്ഥയിലാണ് കോരപ്പുഴ പാലം. ഇതോടെ പുതിയ പാലം വേണമെന്ന ആവശ്യമുയർന്നു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ഹരിപ്പാടിനടുത്ത് NHൽ വാഹനാപകടം: ഡ്രൈവർ മരിച്ചു; 3 പേരുടെ നില ഗുരുതരം

    അങ്ങനെയിരിക്കെ ഒരു വർഷം മുമ്പാണ് പുതിയ പാലത്തെക്കുറിച്ച് അധികൃതർ ചർച്ച ചെയ്തത്. 12 മീറ്റർ വീതിയിൽ 24 കോടി രൂപ ചെലവഴിച്ച് പുതിയ പാലം പണിയാനാണ് ടെണ്ടർ ആയിരിക്കുന്നത്. ഇതിനായി നിലവിലെ പാലം പൊളിക്കും. പാലം പൊളിക്കുന്നതിന് ഒരാഴ്ച മുമ്പ് ഗതാഗതം നിർത്തിവ്കുകം. ഒരുവർഷംകൊണ്ട് പുതിയ പാലം പണി പൂർത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.

    എന്നാൽ ഒരു നാടിന്‍റെ സാംസ്ക്കാരിക പൈതൃകത്തിന്‍റെ അടയാളമായി തലയെടുപ്പോടെ നിന്ന പാലം ചരിത്രസ്മാരകമായി നിലനിർത്തി പുതിയ പാലം നിർമിച്ചുകൂടേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. റോഡിന്‍റെ അലൈൻമെന്‍റിൽ ഉൾപ്പടെ കാര്യമായി മാറ്റം വരുത്തേണ്ടിവരുന്നതിനാൽ അത് പ്രായോഗികമാകില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഏതായാലും ജീവിതത്തിന്‍റെ ഭാഗമായി പതിറ്റാണ്ടുകളോളം നിലനിന്ന പാലം പൊളിച്ചുമാറ്റുന്നതിന്‍റെ വിഷമത്തിലാണ് കോരപ്പുഴയിലെ നാട്ടുകാർ.

    First published:

    Tags: Kna khader, Korappuzha bridge, കെ.എൻ.എ ഖാദർ MLA, കോരപ്പുഴ