• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അശ്ലീല വീഡിയോ': 'അവർക്ക് ശരിയെന്ന് തോന്നിയ രീതിയിൽ പ്രതിഷേധിച്ചു'; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് കെഎൻഎ ഖാദർ

'അശ്ലീല വീഡിയോ': 'അവർക്ക് ശരിയെന്ന് തോന്നിയ രീതിയിൽ പ്രതിഷേധിച്ചു'; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് കെഎൻഎ ഖാദർ

സാമൂഹ്യ മാധ്യമങ്ങൾ ഒരു വിഭാഗം ആളുകൾ അവരുടെ അധമ വികാരങ്ങളും വിചാരങ്ങളും ശത്രുതയും കുശുമ്പും അനാവരണം ചെയ്തു കൊണ്ട് ആഘോഷിക്കുകയാണ്.ഈ അമിതമായ ആവിഷ്കാരം ആപത്താണ്.പ്രത്യേകിച്ച് സ്ത്രീകളോടുള്ള ഈ ക്രൂരത.

Kna Khader

Kna Khader

  • Share this:
    അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോയുടെ പേരിൽ യൂട്യൂബർ മർദ്ദനത്തിനിരയായ സംഭവത്തിൽ ഭാഗ്യലക്ഷ്മി അടക്കം ഉള്ളവരെ പിന്തുണച്ച് കെഎൻഎ ഖാദർ. സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിച്ച വികൃത യു ട്യൂബ് ചാനലുകാരനോട് ഭാഗ്യ ലക്ഷ്മിയും മറ്റു സഹോദരിമാരും പ്രതിഷേധ പൂർവ്വം ചെയ്തത് ശരിയാണെന്നും അതാണ് ശരിയെന്നും മനസ്സു പറയുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

    വിദ്യാഭ്യാസവും തന്റേടവും പ്രതികരണ ശേഷിയുമുള്ളവരായ ചില സഹോദരിമാർ അവർക്കു ശരിയാണെന്നു തോന്നിയ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തി.അതിൽ തെറ്റു കാണേണ്ടതില്ല.സാഹചര്യം അതിനു വഴിയൊരുക്കി അദ്ദേഹം പറയുന്നു.

    Also Read-'തെറി വിളിച്ചപ്പോ നിങ്ങളെവിടെയായിരുന്നു? കേസ് കൊടുത്തിട്ടു പോലും നടപടിയുണ്ടായില്ല, സഹികെട്ട് ചെയ്തതാ': ഭാഗ്യലക്ഷ്മി

    നിയമത്തിന് മുന്നിൽ ആ ദുഷ്ട മനസ്കനെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും പൊലീസും നിയമങ്ങളും നോക്കുകുത്തികളായി നിന്നുവെന്നും ഞാനും നിങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്ന നമ്മുടെ സഹോദരിമാർക്കു വേണ്ടി ഒന്നും ചെയ്തതുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

    Also Read- 'ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും': ഭാഗ്യലക്ഷ്മി

    കുറിപ്പിന്‍റെ പൂർണ്ണരൂപം:


    സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിച്ച വികൃത യു ട്യൂബ് ചാനലുകാരനോട് ഭാഗ്യ ലക്ഷ്മിയും മറ്റു സഹോദരിമാരുംപ്രതിഷേധ പൂർവ്വം ചെയ്തത് ശരിയാണെന്നും അതാണ് ശരിയെന്നും മനസ്സു പറയുന്നു. ഒരു പക്ഷെ വിവരമില്ലാത്തതിനാൽ ആവാം. നിയമത്തിനു മുമ്പിൽ ആ ദുഷ്ട മനസ്കനെ കൊണ്ട് വരാൻ അവർ ആവതു ശ്രമിച്ചു. പോലീസും നിയമങ്ങളും നോക്കു കുത്തികളായി നിന്നു. ഞാനും നിങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്ന നമ്മുടെ സഹോദരിമാർക്കു വേണ്ടി ഒന്നും ചെയ്തതുമില്ല. പിന്നെ വിദ്യാഭ്യാസവും തന്റേടവും പ്രതികരണ ശേഷിയുമുള്ളവരായ ചില സഹോദരിമാർ അവർക്കു ശരിയാണെന്നു തോന്നിയ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തി.അതിൽ തെറ്റു കാണേണ്ടതില്ല.സാഹചര്യം അതിനു വഴിയൊരുക്കി.

    സദാചാര മര്യാദകളും ധർമ്മവും ഒക്കെ തല നാരിഴ കീറി പരിശോധിച്ചു ചിലർ ഇപ്പോൾ ആ സ്ത്രീകളെ നിയമം പഠിപ്പിക്കാൻ ഇറങ്ങിയതായും കണ്ടു.അത്തരക്കാർ എന്നും ഉണ്ടായിരുന്നു.ഇന്ത്യയിലും കേരളത്തിലും എല്ലാ ഓരോ മണിക്കൂറിലും പെണ്ണായിപ്പിറന്ന കാരണത്താൽഎത്ര പേരാണ് ബലാൽ സംഗത്തിനും കേട്ടു കേൾവിയില്ലാത്ത ക്രൂരതകൾക്കുംപീഢനങ്ങൾക്കും ഇരയാകുന്നത്.പോലീസും കോടതികളും ഭരണ കൂടങ്ങളും അതിനെ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെടുന്നു.ചിലപ്പോൾ ഒരു ചെറിയ വിഭാഗം നിയമ പാലകർ കുറ്റവാളികൾക്കു കൂട്ടു നിൽക്കുന്നു.

    അടുത്ത കാലത്ത് ഒരു സ്ത്രീയെ അതികഠിനമായിപീഢിപ്പിച്ചു കൊന്ന മൂന്നു കൊടും കുറ്റവാളികൾ ഒരു പോലീസ് സംഘത്തിന്റെ വെടി വെപ്പിൽ നമ്മുടെ അയൽ സംസ്ഥാനത്ത് തെളിവെടുപ്പിനിടയിൽ മരിച്ചു. നിയമപരമായിഅതിൽ പിശകുണ്ട്.എങ്കിലും അതിൽ പൊതുവെ മനസ്സാക്ഷിയുളളവർക്ക് സന്തോഷമാണ് തോന്നിയത്.ഏഴുവയസ്സുള്ള ഒരു പെൺകുട്ടിയെ പീഢിപ്പിച്ചു കൊന്ന പ്രതിയെ കുറെ നാൾ ചെന്നപ്പോഴാണ് മരിച്ച പിഞ്ചു കുഞ്ഞിന്റെ അച്ഛൻ വെടിവെച്ചു കൊന്നു ജയിലിൽ പോയത്.അതുകേട്ടവർ മുഴുവൻ ആ അച്ഛൻ ചെയ്ത് നല്ല കാര്യമായിട്ടാണു കണ്ടത്.അവരെ കുറ്റം പറഞ്ഞു കൂട.ഡൽഹി പെൺകുട്ടിയുടെ ഘാതകരെ തൂക്കിലേറ്റിയത് രാജ്യം സ്വാഗതം ചെയ്തു.


    സാമൂഹ്യ മാധ്യമങ്ങൾ ഒരു വിഭാഗം ആളുകൾ അവരുടെ അധമ വികാരങ്ങളും വിചാരങ്ങളും ശത്രുതയും കുശുമ്പും അനാവരണം ചെയ്തു കൊണ്ട് ആഘോഷിക്കുകയാണ്.ഈ അമിതമായ ആവിഷ്കാരം ആപത്താണ്.പ്രത്യേകിച്ച് സ്ത്രീകളോടുള്ള ഈ ക്രൂരത.കോവിഡ് കാലത്തു പോലും രോഗികളായ ചില സ്ത്രീകളോടുള്ള നമ്മുടെ സമീപനം എത്ര ലജ്ജാവഹം.
    Published by:Asha Sulfiker
    First published: