കോഴിക്കോട്: നാടിന്റെ സ്വാസ്ഥ്യവും സൗഹാർദ്ദവും തകർക്കാൻ ബോധപൂർവം ഇറങ്ങിപുറപ്പെട്ട സായുധസംഘങ്ങളെ ഒറ്റപ്പെടുത്താൻ സമൂഹം ഒന്നിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) (Kerala Nadvathul Mujahideen - KNM) സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സൗഹൃദസംഗമം ആവശ്യപ്പെട്ടു.
കൊലവിളി എന്നാൽ രാഷ്ട്രീയ പ്രവർത്തനമല്ലെന്നു തിരിച്ചറിയണം. ചെറുപ്പക്കാരെ പ്രതികാരരാഷ്ട്രീയത്തിലേക്കും കൊലപാതകങ്ങളിലേക്കും എടുത്തെറിഞ്ഞു രസിക്കുന്ന മിലിറ്റന്റ് ഗ്രൂപ്പുകളെ അമർച്ച ചെയ്യാൻ സർക്കാർ ധൈര്യം കാണിക്കണം. മനുഷ്യരെ കൊന്നു ദുരഭിമാനം നടിക്കുന്നവരെ രാഷ്ട്രീയമായി സംരകക്ഷിക്കാൻ ആരും തയ്യറാവരുത്.
തീവ്രവാദ പ്രവർത്തനത്തിന് മതത്തിന്റെ അടയാളങ്ങൾ ചേർത്ത് പൊതുസമൂഹത്തെ വഞ്ചിക്കുന്നവരെ തിരിച്ചറിയണം. വർഗീയ കലാപം ലക്ഷ്യം വെച്ചു കൊണ്ടാണ് മതഭീകരർ കരുക്കൾ നീക്കുന്നത്. തീവ്രവാദികൾ ചെയ്തു കൂട്ടുന്നതിന് ഒരു നിലക്കുമുള്ള പിന്തുണ നൽകാതിരിക്കുകയെന്നതാണ് പുതിയ രാഷ്ട്രീയമെന്നും സൗഹൃദസംഗമം അഭിപ്രായപ്പെട്ടു.
കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉദ്‌ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി., തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കെ പി എ മജീദ് എം എൽ എ, പി കെ ബഷീർ എം എൽ എ, ടി സിദ്ധിഖ് എം എൽ എ, കെ എൻ എം ജനറൽ സെക്രട്ടറി എംമുഹമ്മദ് മദനി, ജമാഅത്ത് അമീർ എം ഐ അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി കെ അഹ്മദ്, നൂർ മുഹമ്മദ് നൂർഷ, അഡ്വ. കെ പ്രവീൻ കുമാർ, പ്രൊഫ. എൻ വി അബ്ദുറഹ് മാൻ, ഡോ. ഹുസൈൻ മടവൂർ, ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ശിഹാബ് പൂക്കോട്ടൂർ, എ അസ്ഗർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. പി പി അബ്ദുൽ ഹഖ്, ഹനീഫ് കായക്കൊടി, ഡോ സുൾഫിക്കർ അലി, കമാൽ വരദൂർ, എ. സജീവൻ, നവാസ് പൂനൂർ, ശരീഫ് മേലെതിൽ, നിസാർ ഒളവണ്ണ, ഡോ. കെ മൊയ്തു, കെ സി അബു, സിറാജ് കെ ആർ എസ്, ആരിഫ് കോയമ്പത്തൂർ, എം പി പ്രശാന്ത്, പ്രൊഫ. ഇമ്പിച്ചിക്കോയ, അബ്ദുൽ ലത്തീഫ്, സി.ടി. സക്കീർ ഹുസൈൻ, എൻ സി അബൂബക്കർ, കെ മൊയ്തീൻ കോയ, എം ടി അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.
Summary: Kerala Nadvathul Mujahideen (KNM) condemns political murders in Kerala being painted in religious angle and calls for isolating such outfits that adopts the route of violence that tears apart a harmonious society
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.