• HOME
  • »
  • NEWS
  • »
  • kerala
  • »
  • PFI Ban| പിഎഫ്ഐ നിരോധനം: ചോദിച്ചു വാങ്ങിയതെന്ന് ടി പി അബ്ദുല്ലകോയ മദനി

PFI Ban| പിഎഫ്ഐ നിരോധനം: ചോദിച്ചു വാങ്ങിയതെന്ന് ടി പി അബ്ദുല്ലകോയ മദനി

തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം.

  • Share this:
കോഴിക്കോട്: പിഎഫ്ഐ നിരോധനം ചോദിച്ചുവാങ്ങിയതെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി. സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടു തന്നെയാണ് പിഎഫ്ഐയെ നിരോധിച്ചതെന്നും ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.

പിഎഫ്ഐ നടത്തുന്ന അതേ വർഗീയ ധ്രുവീകരണം തന്നെയാണ് ആർഎസ്എസും സംഘപരിവാര സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരികൾക്ക് നീതിയോടെ കാര്യങ്ങളെ കാണാൻ കഴിയണം. തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം.

Also Read- 'പോപ്പുലര്‍ ഫ്രണ്ടിനെ പോലെ RSSനെയും നിരോധിക്കണം; എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണം'; രമേശ് ചെന്നിത്തല

അല്ലെങ്കിൽ നിരോധം കൊണ്ടു ഫലം ഇല്ലാതെ വരും. തീവ്രചിന്തകൾക്ക് പ്രചോദനം നൽകുന്ന ഏതു നീക്കവും കരുതലോടെ കാണണമെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.

Also Read- ഒരു സംഘടനയെ മാത്രം നിരോധിച്ചതു കൊണ്ട് കാര്യമില്ല: മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു: എംവി ഗോവിന്ദൻ

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളേയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Published by:Naseeba TC
First published: