തിരുവനന്തപുരം: കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അപകട ഇൻഷുറൻസ് പ്രകാരം നഷ്ടപരിഹാരം നൽകുന്നതിനായി വിവരങ്ങൾ സമർപ്പിക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിർദേശം നൽകി.
കെഎസ്ആർടിസിയിൽ നിന്നുള്ള കത്ത്, എഫ്ഐആറിന്റെ പകർപ്പ്, പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, മരിച്ചയാളുടേയും അവകാശിയുടേയും ആധാർകാർഡിന്റെ പകർപ്പ്, അവകാശിയുടെ പാൻകാർഡിന്റെ പകർപ്പ് എന്നിവയാണ് സമർപ്പിക്കേണ്ടത്.
ALSO READ:
BREAKING വീണ്ടും ബസ് അപകടം; മൈസൂരുവിൽ കല്ലട ബസ് മറിഞ്ഞ് ഒരു മരണം; നിരവധി മലയാളികൾക്ക് പരിക്ക്
കെഎസ്ആർടിസി യാത്രക്കാരുടേയും ജീവനക്കാരുടെയും ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് അറിയാം. യാത്രക്കാർക്ക് ഇരട്ട ഇൻഷുറൻസ് പരിരക്ഷയും ജീവനക്കാർക്ക് മൂന്ന് ഇൻഷുറൻസ് പരിരക്ഷയുമാണുള്ളത്. കൂടാതെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വിഹിതമടച്ച് പ്രത്യേക ഇൻഷുറൻസ് പദ്ധതിയുമുണ്ട്
റിസർവ് ചെയ്യുമ്പോൾ യാത്രക്കാരിൽ നിന്ന് ഒരു രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി വാങ്ങിക്കുന്നത്. അപകടത്തിൽ മരിച്ച യാത്രക്കാർക്ക് പത്ത് ലക്ഷം രൂപ നൽകുന്നത് അപകട ഇൻഷുറൻസ് സെസിൽ നിന്നാണ്. റിസർവ് ചെയ്യാത്ത യാത്രക്കാർ അപകടത്തിൽ മരിച്ചാൽ 5 ലക്ഷം രൂപയാണ് ലഭിക്കുക.
റിസർവ് ചെയ്ത യാത്രക്കാർ ടിക്കറ്റ് ഹാജരാക്കേണ്ടതില്ല. ചാർട്ടാണ് ആധികാരിക രേഖ. അപകടത്തിൽ പരിക്കേറ്റാൽ റിസർവ് ചെയ്ത യാത്രക്കാർക്ക് മൂന്ന് ലക്ഷവും മറ്റുള്ളവർക്ക് രണ്ട് ലക്ഷവും ചികിത്സാസഹായം ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.