• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും ഒരു പ്രവേശനകവാടം; കാസർകോട് കുണിയയിലെ അതിരുകളില്ലാത്ത മതമൈത്രി പുറംലോകമറിയുന്നത് ഇങ്ങനെ

ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും ഒരു പ്രവേശനകവാടം; കാസർകോട് കുണിയയിലെ അതിരുകളില്ലാത്ത മതമൈത്രി പുറംലോകമറിയുന്നത് ഇങ്ങനെ

ആയമ്പാറ മഹാ വിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാല്‍ മസ്ജിദ് എന്നീ ആരാധനാലയങ്ങളിലേക്കാണ് ഒറ്റ പ്രവേശന കവാടം. കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയ്ക്കരികില്‍ കുണിയ ആയമ്പാറ റോഡിലാണ് കവാടം നിര്‍മാണം പൂര്‍ത്തിയാകുന്നത്.

പ്രവേശന കവാടത്തിന്റെ നിർമാണം പുരോഗമിക്കുന്നു

പ്രവേശന കവാടത്തിന്റെ നിർമാണം പുരോഗമിക്കുന്നു

  • Share this:
കാസർകോട്: ഇരട്ടക്കൊലപാതകം കൊണ്ട് പേരുകേട്ട കല്യോട്ടിന് സമീപം മതമൈത്രികൊണ്ട് പേരുകേട്ട ഒരുസ്ഥലം കൂടിയുണ്ട്. ഇവിടെ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കുമെത്തുന്ന വിശ്വാസികള്‍ക്ക് സ്വാഗതമോതി ഒറ്റപ്രവേശന കവാടം. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ രണ്ട് ദേശങ്ങളിലെ ആരാധനാലയങ്ങള്‍ക്കാണ് ഈ ഒരുമയുടെ കവാടം ഒരുക്കുന്നത്.

Also Read- കോവിഡ് പരിശോധന: സ്വകാര്യ ലാബുകളിലെ നിരക്ക് കുറച്ചു

ആയമ്പാറ മഹാ വിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാല്‍ മസ്ജിദ് എന്നീ ആരാധനാലയങ്ങളിലേക്കാണ് ഒറ്റ പ്രവേശന കവാടം. കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയ്ക്കരികില്‍ കുണിയ ആയമ്പാറ റോഡിലാണ് കവാടം നിര്‍മാണം പൂര്‍ത്തിയാകുന്നത്. ഈ പ്രവേശന കവാടത്തിലൂടെ സഞ്ചരിച്ചാല്‍ ആദ്യമെത്തുന്നത് ബിലാല്‍ മസ്ജിദിലാണ്. പിന്നീട് എത്തുക ക്ഷേത്രത്തിലേക്കും.

Also Read- Covid Vaccine| സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍

കേരള ക്ഷേത്രമാതൃകയിലും പള്ളിയുടെ മാതൃകയിലുമാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. വലതുഭാഗത്തെ തൂണിന് മുകളില്‍ കേരളത്തനിമയോടെ ക്ഷേത്ര മാതൃകയും, വലതുഭാഗത്തെ തൂണിന് മുകളില്‍ മസ്ജിദ് മാതൃകയുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനകം തന്നെ അഞ്ചുലക്ഷം രൂപ ചെലവായി. നേരത്തെ ഈ റോഡില്‍ മസ്ജിദിനായി ഇരുമ്പ് കമാനമാണ് ഉണ്ടായിരുന്നത്. അതിന്റെ ഒരുഭാഗത്ത് ക്ഷേത്രം റോഡ് എന്നെഴുതിയിരുന്നു.



Also Read- കുഞ്ഞൻ ഇലക്ട്രിക് കാറുമായി ടൊയോട്ട എത്തുന്നു; 150 കിലോമീറ്റർ മൈലേജ്

എന്നാല്‍ കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റി പുതിയ കവാടം നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് നിര്‍മിക്കുന്നത് മസ്ജിദ് കമ്മിറ്റിയുമായി ആലോചിച്ചുമതിയെന്ന് പിന്നീട് തീരുമാനം മാറ്റി. അങ്ങനെയാണ് ഇരു ആരാധനലായങ്ങളുടെ കമ്മിറ്റികള്‍ ചേര്‍ന്ന് കവാട നിര്‍മാണത്തിന് സംഘാടക സമിതി രൂപീകരിച്ചത്. അബ്ദുല്‍ ഖാദര്‍ സഅദി ചെയര്‍മാനും, കെ നാരായണന്‍ കണ്‍വീനറുമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവസാനവട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ കുണിയയില്‍ പുതുക്കിപ്പണിത ഖിള് രിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനത്തില്‍ മതമൈത്രി വിളിച്ചോതുന്ന സഹകരണമാണ് ഇരുകൂട്ടരും നടത്തിയത്.
Published by:Rajesh V
First published: