കൊച്ചി: ഇടപ്പള്ളിയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു.(FIRE ACCIDENT) ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. പ്രാഥമികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് കെ എസ്ഇബിയെ വിവരം അറിയിച്ചത്.
കെ എസ്ഇബിയെ വൈദ്യൂതി ബന്ധം വിഛേദിച്ചതോടെ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. ഉടനെ തന്നെ ഫയര്‍ഫോഴ്സും രക്ഷപ്രവര്ത്തനത്തനത്തിനായി എത്തി.
കെട്ടിടത്തില്‍ കുടുങ്ങിയ മൂഴുവന്‍ ആളുകളെയും പുറത്ത് എത്തിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്ക് സംഭവിച്ചവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങള്‍ നടത്തുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
Lightning | വിദ്യാര്‍ത്ഥിയുടെ കാല് തുളച്ച് മിന്നല്‍; കാലില്‍ ദ്വാരം; ഗുരുതര പരിക്ക്
ശക്തമായ ഇടിമിന്നലേറ്റ്(Lightning) വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്(Injury). വെടിയുണ്ട ഏറ്റതിന് സമാനമായ രീതിയിലാണ് പരുക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയില്‍ മിന്നലേല്‍ക്കുന്നത് അത്യാപൂര്വമാണ്. വിദ്യാര്‍ത്ഥിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിതുര ആശഇപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി. എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകനാണ് അമ്പാടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire accident, Kochi