• HOME
 • »
 • NEWS
 • »
 • kerala
 • »
 • കൊളസ്ട്രോൾ കുറയ്ക്കാൻ നടക്കാനിറങ്ങി; ആദ്യദിനം അപകടത്തിൽ മരിച്ചു; നസീമയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാർ

കൊളസ്ട്രോൾ കുറയ്ക്കാൻ നടക്കാനിറങ്ങി; ആദ്യദിനം അപകടത്തിൽ മരിച്ചു; നസീമയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാർ

അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് പ്രഭാതസവാരിക്കാരുടെ നേർക്കു പാഞ്ഞു കയറിയാണ് ദുരന്തം ഉണ്ടായത്

Accident_Naseema

Accident_Naseema

 • Share this:
  കൊച്ചി: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കിഴക്കമ്പലം പനങ്ങാട് സ്വദേശി നസീമ യൂസഫ് കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടത്. പരിശോധിച്ചപ്പോൾ കൊളസ്ട്രോൾ കൂടുതലാണെന്നും രാവിലെ അൽപ്പനേരം നടക്കണമെന്നും ഡോക്ടർ നിർദേശിച്ചു. അങ്ങനെയാണ് സ്ഥിരമായി നടക്കാറുള്ള അയൽവാസികൾക്കൊപ്പം ശനിയാഴ്ച നസീമയും കൂടിയത്. എന്നാൽ അത് നസീമയുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രഭാത നടത്തമായി മാറുകയായിരുന്നു. അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് പ്രഭാതസവാരിക്കാരുടെ നേർക്കു പാഞ്ഞു കയറിയാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ നസീമയ്ക്കൊപ്പം നടക്കാനുണ്ടായിരുന്ന സുബൈദയും കാറിലുണ്ടായിരുന്ന ഡോ. സ്വപ്നയുമാണ് മരിച്ചത്.

  കഴിഞ്ഞ ദിവസം രാവിലെ 5.45ഓടെയാണ് മറ്റുള്ള മൂന്നുപേർക്കൊപ്പം നസീമയും നടക്കാൻ കൂടിയത്. നസീമയ്ക്കൊപ്പം, സുബൈദയും സജിതയും ബീവിയുമാണ് ഉണ്ടായിരുന്നത്. നസീമ ഒഴികെയുള്ള മറ്റ് മൂ​ന്നു​പേ​രും വ​ര്‍ഷ​ങ്ങ​ളാ​യി ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു. ആശുപത്രിയിൽ ഡോക്ടറെ കണ്ടശേഷമാണ് ഇവർക്കൊപ്പം നടക്കാൻ നസീമ തീരുമാനിച്ചത്. അങ്ങനെയാണ് ശനിയാഴ്ച പുലർച്ചെ മറ്റുള്ളവർക്കൊപ്പം നസീമയും നടക്കാൻ ഇറങ്ങിയത്. മാ​ളേ​ക്ക​മോ​ളം റോ​ഡി​ല്‍നി​ന്ന്​ പു​ക്കാ​ട്ടു​പ​ടി-​കി​ഴ​ക്ക​മ്ബ​ലം റോ​ഡി​ലേ​ക്ക് ക​യ​റി പ​ത്ത​ടി ന​ട​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം. കാർ ഇടിച്ചതിന്‍റെ ആഘാതത്തിൽ നസീമയും സുബൈദയും തെറിച്ചുവീണു. ഇരുവരെയും വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന്‍റെ അ​ര​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് നടക്കാൻ ഇറങ്ങിയ നാലു സ്ത്രീകളുടെയും വീ​ട്.

  പൂക്കാട്ടുപടി സ്വദേശിനിയെ ഡോ: സ്വപ്നയെ കൊണ്ടുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. സ്വപ്നക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ഇവരുടെ ഭർത്താവാണ് കാറുമായി ആശുപത്രിയിലേക്ക്‌ തിരിച്ചത്. പഴങ്ങനാട് എത്തിയപ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. അപകടം ഉണ്ടായ ശേഷം കാർ നിർത്താതെ കടന്നുപോവുകയായിരുന്നു. അതിനുശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ സ്വപ്ന ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

  Also Read- എക്സൈസ് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം; ജീപ്പ് കുത്തി ഉയർത്തി; ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

  നേരത്തെയും നിരവധി തവണ പഴങ്ങനാട് അപകടം ഉണ്ടായിട്ടുണ്ട്. ജംഗ്ഷന് സമീപമുള്ള വളവാണ് അപകടത്തിന് പ്രധാനകാരണം. കഴിഞ്ഞ വർഷം ഇവിടെ ഒരു സ്കൂട്ടർ അപകടത്തിൽ പെട്ടിരുന്നു. ഓടിച്ചിരുന്ന ആൾ മരിച്ചു. കഴിഞ്ഞ ആഴ്ച ഒരു കാർ അപകടത്തിൽ പെടുകയും ചെയ്തിരുന്നു. നിരന്തരമായ അപകടങ്ങൾ ഉണ്ടായിട്ടും ഈ വളവ് നേരെയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടമുണ്ടായ തുടർന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. സ്ഥലത്തെത്തി. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകട കാരണം എന്നാണ് ശ്രീനിജൻ ആരോപിച്ചത്.

  പഴങ്ങനാട് ജംഗ്ഷന് സമീപം അപകടമുണ്ടായ സ്ഥലത്ത് റോഡ്
  മറയ്ക്കുന്ന രീതിയിൽ ഒരു മതിൽ നിർമ്മിച്ചിരുന്നു. ഇതുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണുന്നതിനും ബുദ്ധിമുട്ടുണ്ട്. ഇതും അപകടത്തിന് കാരണമായി. വാഹന അപകടത്തെത്തുടർന്ന് ഈ മതിൽ പൊളിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിയായിരുന്നു മതിൽ നിർമ്മിച്ചത്. ഇത് പൊളിച്ചു മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

  പഴങ്ങനാട്ടെ വാഹന അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ദൃക്സാക്ഷികളുടെ മൊഴി എടുത്തു. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിതവേഗതയിൽ ആയിരുന്നോ വാഹനം എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. വാഹനം ഓടിച്ചിരുന്ന ഡോക്ടർ സ്വപ്നയുടെ ഭർത്താവിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം ഇവരുടെ വീടുകളിൽ എത്തിച്ചു. സംസ്കാരചടങ്ങുകൾ പിന്നീട് നടക്കും.
  Published by:Anuraj GR
  First published: