കൊച്ചി വിമാനത്താവളം ഇന്ന് തുറക്കും; ആദ്യ സർവീസ് ഉച്ചയ്ക്ക് 12-ന്
കൊച്ചി വിമാനത്താവളം ഇന്ന് തുറക്കും; ആദ്യ സർവീസ് ഉച്ചയ്ക്ക് 12-ന്
വിമാനത്താവളത്തിലെ 2 ടെര്‍മിനലുകളിലും ഇന്നു രാവിലെ 9 മുതൽ ചെക് ഇന്‍ തുടങ്ങും.
കൊച്ചി വിമാനത്താവളത്തിലെ ദൃശ്യം
Last Updated :
Share this:
കൊച്ചി: വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്നുച്ചയ്ക്കു 12നു പ്രവര്‍ത്തനസജ്ജമാകും. വ്യാഴാഴ്ച രാത്രിയാണ് വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചത്.
ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങള്‍ ഇന്നു പതിവു ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. സര്‍വീസ് ഇന്നു പകല്‍ 3നു പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ 2 ടെര്‍മിനലുകളിലും ഇന്നു രാവിലെ 9 മുതൽ ചെക് ഇന്‍ തുടങ്ങും.
വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ 8 വിമാനങ്ങളില്‍ ആറെണ്ണം യാത്രക്കാരെ കയറ്റാതെ മടങ്ങിപ്പോയിരുന്നു. ഹെല്‍പ് ഡെസ്‌ക്: 04843053500, 3053000, 2610094, 2610115, 9072604009.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.