• HOME
  • »
  • NEWS
  • »
  • kerala
  • »
  • KOCHI AZIZ RAUTHAR ELECTED KSKTU ERNAKULAM DISTRICT PRESIDENT JK TV

അസീസ് റാവുത്തര്‍ കെ എസ് കെ ടി യു എറണാകുളം ജില്ലാ പ്രസിഡണ്ട്

എം കെ മോഹനന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്

അസീസ് റാവുത്തര്‍

അസീസ് റാവുത്തര്‍

  • Share this:
കൊച്ചി: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെ എസ് കെ ടി യു) എറണാകുളം ജില്ലാ പ്രസിഡന്റായി അസീസ് റാവുത്തറെ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

എം കെ മോഹനന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവംഗം എം പി പത്രോസ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സി ബി ദേവദര്‍ശനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി പി ഐ എം ഏരിയ കമ്മറ്റിയംഗമായ അസിസ് റാവുത്തര്‍ നെല്ലിക്കുഴി മുന്‍ പഞ്ചായത്ത് പ്രസിഡന്റും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായിരുന്നു.
Published by:Jayesh Krishnan
First published:
)}