വെടിവെപ്പ് കേസ്: നടിയുടെ അഭിഭാഷകനും ഭീഷണി

കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്

news18india
Updated: April 14, 2019, 5:30 PM IST
വെടിവെപ്പ് കേസ്: നടിയുടെ അഭിഭാഷകനും ഭീഷണി
ലീന മരിയ പോൾ, രവി പൂജാരി
  • Share this:
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ അഭിഭാഷകനും ഭീഷണി. കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അഭിഭാഷകന്റെ ഫോണിലേക്ക് ഇൻറർനെറ്റ് കോളുകൾക്ക് പുറമേ സന്ദേശങ്ങൾ ആയും ഭീഷണി വന്നു. അതേസമയം വെടിവെപ്പ് കേസിൽ അന്വേഷണം കാസർകോട്ടേക്ക് നീളുകയാണ്. പ്രതി മോനായിയുടെ പങ്കു വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘം കാസർകോട്ടേക്ക് പോകുന്നത്. ഇയാളുടെ കൂട്ടാളികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോനായി വഴിയാണ് തോക്ക് പ്രതികൾക്ക് ലഭിക്കുന്നത്.

Also read: സുരേഷ് ഗോപിയുടെ വിശദീകരണം: എന്തുനടപടിയെടുക്കുമെന്ന് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ അനുപമ

ബ്യുട്ടി പാർലർ വെടിവെപ്പിനു മുൻപ് സ്വയം പരിശീലനം നടത്തിയ പ്രതികൾ സംഭവത്തിനുശേഷം സുഹൃത്തുമായി വാക്കു തർക്കമുണ്ടായപ്പോൾ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ചിരുന്ന ഒരു തോക്കും ബൈക്കും പോലീസ് കണ്ടെത്തി. ബ്യൂട്ടിപാർലറിനുനേരെ വെടിവയ്ക്കാൻ ഉപയോഗിച്ച് പിസ്റ്റൽ കൂടി ഇനി കണ്ടെത്താനുണ്ട്.

കേസിൽ അന്വേഷണം പുരോഗമിക്കുബോൾ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് സൂചന. രവിപൂജാരിക്ക് കേരളത്തിൽ ശക്തമായ കണ്ണികൾ ഉണ്ടെന്ന കാര്യവും ഇതോടെ വ്യക്തമാവുകയാണ്.
First published: April 14, 2019, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading