ബോണറ്റിനു മുകളില്‍ കാല്‍നടയാത്രക്കാരനുമായി മരണപ്പാച്ചില്‍; ആളെ ബ്രേക്കിട്ട് വീഴ്ത്തി രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി നഹാസ് (25) ആണ് അറസ്റ്റിലായത്. അപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ പേരണ്ടൂര്‍ സ്വദേശി നിഷാന്ത് (34) ചികിത്സയിലാണ്.

അപകടത്തിന്റെ സി.സി ടി.വി ദൃശ്യം.

അപകടത്തിന്റെ സി.സി ടി.വി ദൃശ്യം.

 • Share this:
  കൊച്ചി: ബോണറ്റിനു മുകളിൽ ഇടിച്ചിട്ട കാല്‍നടയാത്രികനുമായി പാഞ്ഞ കാർ ഡ്രൈവർ അറസ്റ്റിൽ. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി നഹാസ് (25) ആണ് അറസ്റ്റിലായത്. അപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ പേരണ്ടൂര്‍ സ്വദേശി നിഷാന്ത് (34) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

  ഈ മാസം 19നു വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസിലെ സര്‍വീസ് റോഡില്‍ മരോട്ടിച്ചോടിനു സമീപമായിരുന്നു സംഭവം.
  സുഹൃത്തുമൊത്ത് ഓട്ടോയില്‍ വന്നിറങ്ങിയ നിഷാന്ത് പാലാരിവട്ടം ഭാഗത്തേക്ക് നടന്നു പോകവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

  തുടര്‍ന്നു ബോണറ്റിനു മുകളിലേക്കു വീണ നിഷാന്തുമായി സര്‍വീസ് റോഡിലൂടെ കാര്‍ 400 മീറ്ററോളം മുന്നോട്ടു പോയി. പെട്ടെന്നു ബ്രേക്കിട്ടപ്പോള്‍ റോഡിലേക്കു വീണ നിഷാന്തിന്റെ കാലിലൂടെ കയറിയിറങ്ങിയ വാഹനം പാലാരിവട്ടം ഭാഗത്തേക്കു വേഗത്തില്‍ പോയി. കാറിന്റെ ചക്രം കയറിയിറങ്ങി നിഷാന്തിന്റെ രണ്ടു കാലുകൽക്കും പരുക്കേറ്റിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും നട്ടെല്ലിനും പരുക്കുണ്ട്.

  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

  Also Read കെവിൻ വധക്കേസ്: ശിക്ഷാവിധിയിൽ വാദം ഇന്ന്

  First published:
  )}