• HOME
 • »
 • NEWS
 • »
 • kerala
 • »
 • പെരുമ്പാവൂരിന് സമീപം എം സി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പെരുമ്പാവൂരിന് സമീപം എം സി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണം

 • Last Updated :
 • Share this:
  കൊച്ചി: ഓടുന്നതിനിടയില്‍ കാറിന് തീപിടിച്ചു. പെരുമ്പാവൂരിന് സമീപം എം.സി.റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റ ഇന്‍ഡിക്ക കാറാണ് അപകടത്തില്‍ പെട്ടത്

  അയ്യമ്പുഴ സ്വദേശി ധനേഷിന്റെ കാറിനാണ് തീ പിടിച്ചത്. രാവിലെ 7.45 നാണ് സംഭവം നടന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ ആണച്ചത്.

  Rape | ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ 7 വര്‍ഷം തടവും അന്‍പതിനായിരം രൂപയും

  ഓട്ടിസം രോഗം ബാധിച്ച പതിനഞ്ച്കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശക്ഷ. തിരുവനന്തപുരം അതിവേഗ സെപഷ്യൽ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജൻ (40)നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

  2016 ഫെബ്രുവരിയി 27നാണ് കേസിനാസ്പദമായ നടന്നത്. അസുഖ ബാധിതനായ കുട്ടി മൂത്രം ഒഴിക്കാൻ ബാത്ത് റൂമിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബാത്ത്റൂം കുറ്റിയിട്ടതിന് ശേഷമായിരുന്നു പ്രതിയുടെ പ്രവർത്തനം. മകനെ കാണാത്തതിനാൽ അമ്മ അന്വെഷിച്ചപ്പോൾ കുട്ടിയെ കണ്ടില്ല. ബാത്ത്റും അടച്ചിട്ടിരിക്കുന്നത് കണ്ട്.പരിശോധിച്ചപ്പോഴാണ് പ്രതി മകനെ പീഡിപ്പിക്കുന്നത് കണ്ടത്.

  അമ്മ ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി.

  ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. പീഡിപ്പിക്കുന്നത് എതിർക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞിട്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയത്.ഈ സംഭവം ഈ കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും കോടതി വിധിന്യായത്തിൽ പ്രതിപാദിക്കുന്നു.

  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.തമ്പാനൂർ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണം എന്ന് വിധിയിൽ പറയുന്നുണ്ട്. പ്രതി ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽ കുറച്ചിട്ടുണ്ട്.

  അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഫ്ളഷ് ടാങ്കിൽ ഉപേക്ഷിച്ചു; 23കാരിയായ അമ്മ അറസ്റ്റിൽ

  തഞ്ചാവൂര്‍: ആശുപത്രി ശുചിമുറിയിലെ (Hospital Toilet) ഫ്‌ളഷ് ടാങ്ക് (Flush Tank)പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയ ജീവനക്കാരി കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം. പ്രസവിച്ചയുടനെ കുഞ്ഞിനെ ടാങ്കില്‍ കുത്തിനിറച്ച്‌ കുഞ്ഞിനെ കൊന്നതാണെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ 23കാരിയായ അമ്മ അറസ്റ്റില്‍. അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാനാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി.

  തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്ത് കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു.

  ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്ന് നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.

  Also Read- സംശയരോഗത്താൽ ഭാര്യയെ വെട്ടിക്കൊന്ന് പായയിൽ പൊതിഞ്ഞുവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ
  Published by:Jayashankar AV
  First published: