• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എറണാകുളം സെൻട്രൽ സിഐയെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് ഭാര്യ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്ന് ഭാര്യ

news18
Updated: June 14, 2019, 7:06 AM IST
എറണാകുളം സെൻട്രൽ സിഐയെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് ഭാര്യ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി
central ci
news18
Updated: June 14, 2019, 7:06 AM IST
കൊച്ചി: എറണാകുളം സെൻട്രൽ സി ഐ വി.എസ്. നവാസിനെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ഭാര്യ എറണാകുളം പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സി ഐ യുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇതിനിടെ നവാസ് കായംകുളത്ത് എത്തിയതായി സൂചനയുണ്ട്.

ഇന്നലെ പുലർച്ചെ മുതലാണ് സിഐ നവാസിനെ കാണാതായത്. ഔദ്യോഗിക മൊബൈലിന്റെ സിം കാർഡും വയർലസ് സെറ്റും പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ ഉണ്ടെന്ന് നവാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ ആരിഫ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ജോലി തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടിയ വിവരം അറിയിച്ചില്ലെന്ന കാരണത്തിൽ വയർലസ് സെറ്റിലൂടെ അസിസ്റ്റൻറ് കമ്മീഷണർ ശകാരിച്ചിരുന്നു.

ആദ്യം ശകാരം കേട്ടു നിന്ന സിഐ പിന്നീട് തിരിച്ചും കയർത്ത് സംസാരിച്ചു. തുടർന്നാണ് നവാസിനെ കാണാതായത്. പാലാരിവട്ടത്തു നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്കിൽ കയറി കായങ്കുളത്ത് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. സി ഐയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ഷാഡോ പൊലീസ് സംഘവും കായംകുളത്തേക്ക് തിരിച്ചു.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...