കൊച്ചി: വൈപ്പിൻ തീരത്ത് കൗതുകമായി ചാള ചാകര. ഇന്നലെ വൈകിട്ടോടെയാണ് അത്യപൂർവമായി ചാളക്കൂട്ടം തീരത്ത് എത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. റോറോ ജെട്ടിയിലും തീരത്തുമായിരുന്നു സംഭവം.
അപ്രതീക്ഷിതമായി ചാളക്കൂട്ടം തീരത്തോട് അടുക്കുകയും കരയിലേക്ക് ചാടുകയുമായിരുന്നു. ആളുകൾ ആദ്യം കൗതുകത്തോടെ നോക്കി നിന്നെങ്കിലും പിന്നീട് കൂട്ടമായെത്തി പ്ലാസ്റ്റിക് കവറുകളിലും കുടകളിലുമായി കൈനിറയെ ചാള വാരിയെടുത്തു. വൈപ്പിൻ റോറോ ജെട്ടിയിലും ചീനവലകൾക്കടുത്തും ആണ് മത്സ്യം കൂട്ടത്തോടെ അടുത്തത്.
കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി തീരത്തും ചാകര ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fish, Vypin harbour