• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | മൂന്ന് ദിവസമായി തിരയുന്നു; പി സി ജോർജ് ഒളിവിൽ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

PC George | മൂന്ന് ദിവസമായി തിരയുന്നു; പി സി ജോർജ് ഒളിവിൽ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

മൂന്ന് ദിവസമായി തിരയുകയാണെന്നും അടുത്ത ബന്ധം ഉള്ളവരെ ചോദ്യം ചെയ്തെന്നും കമ്മീഷണർ

  • Share this:
    കൊച്ചി: പിസി ജോർജ് (PC George) ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. മൂന്ന് ദിവസമായി തിരയുകയാണെന്നും അടുത്ത ബന്ധം ഉള്ളവരെ ചോദ്യം ചെയ്തെന്നും കമ്മീഷണർ വ്യക്തമാക്കി. സ്വയം ഒളിവിൽ പോയതാണെന്നും കമ്മീഷണർ പറഞ്ഞു.

    പിസി ജോര്‍ജിന്റെ വെണ്ണല വിദ്വേഷ പ്രസംഗം തിരുവനന്തപുരം മജിസ്‌ട്രേറ്റ് ഇന്ന് കേള്‍ക്കാനിരിക്കുകയാണ്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് പ്രസംഗം കേൾക്കാനുള്ള സൗകര്യം ഒരുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. പ്രസംഗം പരിശോധിച്ച ശേഷം 26നു കോടതി വിധി പറയും.

    Also Read-വിവാദ 'വെണ്ണല പ്രസംഗം' കോടതി ഇന്ന് കേള്‍ക്കും; പിസി ജോര്‍ജിനെ പിടികൂടാനാകാതെ പൊലീസ്

    കൊച്ചി വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു. ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചിരുന്നു.

    Also Read-പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം സിപിഎമ്മിന് വേണ്ടി വിവാദ ദല്ലാൾ ആസൂത്രണം ചെയ്തത്; വി ഡി സതീശൻ

    തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി  ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പി സി ജോര്‍ജിനെ വെണ്ണലയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
    Published by:Naseeba TC
    First published: