നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നൗഷാദ് വീണ്ടും; ഇത്തവണ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  നൗഷാദ് വീണ്ടും; ഇത്തവണ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  Kochi cloth-vendor and philanthropist Noushad donate money to CMDRF | കളക്ട്രേറ്റ് ചേമ്പറിൽ നേരിട്ടെത്തിയാണ് ചെക്ക് നൽകിയത്

  നൗഷാദിന്റെ ചിത്രത്തിന് സമീപം ഡാവിഞ്ചി സുരേഷ്

  നൗഷാദിന്റെ ചിത്രത്തിന് സമീപം ഡാവിഞ്ചി സുരേഷ്

  • Share this:
   കൊച്ചി: കൈനിറയെയും, നിറഞ്ഞു കവിഞ്ഞും വസ്ത്രങ്ങൾ വാരിക്കോരി നൽകിയ നൗഷാദ് ദുരിതം നേരിട്ട ജനതയ്ക്ക് കൈത്താങ്ങായി വീണ്ടും. ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തവുമായാണ് വരവ്.

   പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ കൊച്ചി ബോർഡ് വേയിലെ വഴിയോര കച്ചവടക്കാരനായ നൗഷാദാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറിയത്.

   യു.എ.ഇ.യിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക നൗഷാദിന് നൽകിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജ്ജം പകരുന്നതായിരുന്നെന്ന് കളക്ടർ പറഞ്ഞു. കളക്ട്രേറ്റ് ചേമ്പറിൽ നേരിട്ടെത്തിയാണ് ചെക്ക് നൽകിയത്.

   First published:
   )}