HOME /NEWS /Kerala / പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷ; കൊച്ചിയിൽ രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷ; കൊച്ചിയിൽ രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും

കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും.

കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും.

കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

    കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ. സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു. കൊച്ചിയിൽ രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും.

    കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും. നേരത്തെ പ്രധാനമന്ത്രിയുടെ എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നിരുന്നു.

    Also Read-മാവോയിസ്റ്റ് സാന്നിധ്യവും PFI നിരോധനവും; പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർ‌ട്ട്

    49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം ആരംഭിച്ചു.

    Also Read-പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഭീഷണി; ഊമകത്ത് ലഭിച്ചത് കെ. സുരേന്ദ്രന്

    കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: PM Modi Kerala Visit, PM narendra modi