HOME » NEWS » Kerala » KOCHI CORPORATION FORMER OPPOSITION LEADER AB SABU QUITS CONGRESS WILL JOIN CPM

കൊച്ചി കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവ് എ ബി സാബു കോൺഗ്രസ് വിട്ടു; സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനിടെ തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ എ ബി സാബു രംഗത്തെത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: June 26, 2021, 2:33 PM IST
കൊച്ചി കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവ് എ ബി സാബു കോൺഗ്രസ് വിട്ടു; സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും
എ ബി സാബു
  • Share this:
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന എബി സാബു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. 50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ചാണ് സാബു കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി.

Also Read- മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിലെന്ന്‌ പൊലീസ്

''മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് മാന്യതയുണ്ടായിരുന്നു. സുധാകരനെ പ്രസിഡന്റാക്കിയതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോയത്. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്''- സാബു വിമര്‍ശിച്ചു. ''ഞങ്ങളെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ തുടരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമല്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും' - എ ബിസാബു പ്രതികരിച്ചു.

Also Read- നവജാത ശിശു മരിച്ച കേസില്‍ വഴിത്തിരിവ്; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ട് വ്യാജം

നിലവിലെ എംഎല്‍എ കെ ബാബുവിന് പകരം 2016 ല്‍ സുധീരന്‍ സ്ഥാനാര്‍ഥിയായി തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ച പേരായിരുന്നു എ ബി സാബുവിന്റേത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദത്തില്‍ ഒടുവില്‍ സീറ്റ് കെ ബാബുവിന് തന്നെ നല്‍കുകയായിരുന്നു. എം സ്വരാജിനോട് അദ്ദേഹം പരാജയപ്പെട്ടു.

Also Read- കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം യുവതി ഒളിച്ചോടിയ സംഭവം; ഇരുവരും അറസ്റ്റിൽ

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനിടെ തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ എ ബി സാബു രംഗത്തെത്തിയിരുന്നു. അന്ന് തന്നെ സാബുവിനെതിരെ യുഡിഎഫില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് എ ബി സാബു ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മറിച്ചുള്ള അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും സാബു പറഞ്ഞിരുന്നു.

Also Read- ഭാര്യയെയും നാല് കുട്ടികളെയും രാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്

മണ്ഡലത്തില്‍ ബാബുവിനെ സ്ഥാനാർഥിയാക്കിയതോടെ ഗുണം ബിജെപിക്കാണെന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.
Published by: Rajesh V
First published: June 26, 2021, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories