കൊച്ചി: ജില്ലയില്‍ കോവിഡ് (Covid19) മരണ ധനസഹായ പദ്ധതിയുടെ ഭാഗമായി ഇതുവരെ അനുവദിച്ചത് 23 കോടി 25 ലക്ഷം രൂപ. ഇതില്‍ 19 കോടി 22 ലക്ഷം രൂപ അപേക്ഷകര്‍ക്ക് കൈമാറി.ജില്ലയില്‍ ജനുവരി 28 വരെ 6248 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ധനസഹായത്തിനു വേണ്ടി 5275(84.84%) അപേക്ഷകളാണ് ലഭിച്ചത്. 1000 (15.14%)ല്‍ താഴെ ആളുകള്‍ മാത്രമാണ് ഇനി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ളത്. ലഭിച്ച അപേക്ഷകളില്‍ 88.64 ശതമാനം അപേക്ഷകള്‍ തീര്‍പ്പാക്കിയതില്‍ 4651 എണ്ണം അംഗീകരിച്ചു.
അര്‍ഹരായ മുഴുവന്‍ ആളുകളിലേക്കും ധനസഹായമെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രിയാത്മക പ്രവര്‍ത്തനമാണ് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1534 അപേക്ഷകള്‍ ലഭിച്ചു. ആകെയുള്ള അപേക്ഷകളുടെ 24.55 ശതമാനമാണിത്.
അവധി ദിവസമായ ഞായറാഴ്ചയിലും അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഞായറാഴ്ച മാത്രം 48 ബില്ലുകള്‍ ജില്ലാ ട്രഷറി വഴി പാസാക്കി. രണ്ട് കോടി 90 ലക്ഷം രൂപ അപേക്ഷകര്‍ക്ക് കൈമാറി.
കളക്ടറേറ്റിലെ അക്കൗണ്ട്സ് വിഭാഗം , ദുരന്ത നിവാരണ വിഭാഗം, അടിയന്തര കാര്യ നിര്‍വഹണ വിഭാഗം, ഫൈനാന്‍സ് , വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിച്ചു.കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ധന സഹായത്തിന്
www.relief.kerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനാണ് അപേക്ഷ നല്‍കേണ്ടത്.
Also read-
Children Should Go Back to School | കുട്ടികൾ ഉടൻ തന്നെ സ്കൂളുകളിലേയ്ക്ക് മടങ്ങേണ്ടതിന്റെ ഏഴ് കാരണങ്ങൾകോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനോ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്കോ ആണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. മരണപ്പെട്ട വ്യക്തിയുടെ മാതാപിതാക്കള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
Sunday Lockdown | ഞായർ ലോക്ക്ഡൗൺ തുടരും; നിയന്ത്രണങ്ങളിൽ മാറ്റമില്ലതദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്നമരണ സര്‍ട്ടിഫിക്കറ്റ്/ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് / ഐ സി.എം ആര് സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് കോപി , അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധനകള്‍ക്കുശേഷം രണ്ട് ദിവസത്തിനുള്ളില്‍ തുക കൈമാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.