• HOME
 • »
 • NEWS
 • »
 • kerala
 • »
 • നായ്ക്കളോട് വീണ്ടും ക്രൂരത; പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു

നായ്ക്കളോട് വീണ്ടും ക്രൂരത; പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു

രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നായ്കുട്ടികള്‍ക്ക് തീയിടുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊച്ചി: കേരളത്തിൽ തെരുവ് നായ്ക്കളോട് വീണ്ടും ക്രൂരത. പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു. പറവൂർ മാഞ്ഞാലിയിലാണ് സംഭവം.  മാഞ്ഞാലി ഡയമണ്ട് മുക്കിലാണ് ഒരു മാസം മാത്രം പ്രായമായ ഏഴ് നായ്ക്കുട്ടികളെയാണ് കൊന്നത്. തള്ളനായയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. രണ്ട് സ്ത്രീകൾക്കെതിരേയാണ് പരാതി.

  പ്രസവശേഷം കുഞ്ഞുങ്ങളുമായി തള്ള നായ സമീപമുള്ള വീട്ടിലാണ് കിടന്നിരുന്നത്. ശല്യമായി മാറുന്നുവെന്ന് വീട്ടിലെ ആളുകള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നായ്കുട്ടികള്‍ക്ക് തീയിടുകയായിരുന്നു. പൊള്ളലേറ്റ നായ്ക്കുഞ്ഞുങ്ങള്‍ അപ്പോള്‍ തന്നെ ചത്തതായാണ് വിവരം. നായ്ക്കുട്ടികളെയും കൊണ്ട് തീവെച്ച സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

  തള്ള നായയുടെ ചെവിയിലും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന വളര്‍ത്തുമ്യഗങ്ങളെ സംരക്ഷിയ്ക്കുന്ന ദയ എന്ന സംഘടനയുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി. നായ്ക്കള്‍ക്കെതിരെ ക്രൂരത നടത്തിയവര്‍ക്കെതിരെ ആലങ്ങാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. നേരത്തെ ത്യക്കാക്കര നഗരസഭയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയത് വിവാദമായിരുന്നു. ത്യക്കാക്കര സംഭവത്തില്‍ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ അന്വേഷണവും പുരോഗമിയ്ക്കുകയാണ്.

  30 നായകളുടെ ജഡമാണ് തൃക്കാക്കര നഗരസഭാ യാർഡിൽ നിന്ന് കഴിഞ്ഞ മാസം കണ്ടെത്തിയത്. നായകളെ കൊന്ന് തള്ളിയ സംഭവത്തി കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ് രഞ്ജിത്ത്, രഘു എന്നിവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

  Also Read-മുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് സ്മാർട്ട്ഫോണുകൾ നൽകിയ അധ്യാപികയ്ക്ക് അവാർഡ്

  ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥർ കൂലി നല്‍കിയിരുന്നതായി ഇവർ പൊലീസിനു നൽകിയ മൊഴി. നഗരസഭയുടെ കമ്മ്യണിറ്റിഹാളില്‍ താമസസൗകര്യമോരുക്കിയതും ഉദ്യോഗസ്ഥർ ആണെന്നും അറസ്റ്റിലായവർ പറഞ്ഞിരുന്നു.

  റോഡരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കൗണ്‍സിലറോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

  നഗരത്തില്‍ മാലിന്യം തള്ളുന്നത് തടഞ്ഞ കൗണ്‍സിലറിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഗ്രൈവര്‍ അറസ്റ്റില്‍. ചിറ്റൂര്‍  സ്വദേശി വേണുഗോപാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച പ്രഭാത സവാരിയ്ക്കിറങ്ങിയപ്പോഴാണ് അയ്യപ്പന്‍കാവ് ഡിവിഷനിലെ കൗണ്‍സിലര്‍ മിനിയോടും ഇവരുടെ ഭര്‍ത്താവിനോടും ഓട്ടോ ഡ്രൈവറായ വേണു ഗോപാല്‍ അപമര്യാദയായി പെരുമാറിയത്.

  മത്തായി മാഞ്ഞൂരാന്‍ റോഡില്‍ എച്ച്എല്‍എല്‍ കമ്പനിയ്ക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യവുമായിട്ടാണ് വേണുഗോപാല്‍ എത്തിയത്. ഇത്  വഴിയരികില്‍ കളഞ്ഞ ശേഷം ഇയാള്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു. വേണുഗോപാലിന്റെ നടപടിയെ ഇരുവരും ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വേണുഗോപാല്‍ ഇരുവരോടും അപമര്യാദയായി പെരുമാറിയത്. ഓട്ടോയുടെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് അപകടകരമായ രീതിയില്‍ ഓട്ടോ വേഗത്തില്‍ മുന്നോട്ട് എടുത്ത് പോകുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

  നഗരത്തില്‍ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തിനെത്തുടര്‍ന്ന് നേരത്തെയും കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കുന്നുംപുറം ഡിവിഷനിലെ കൗണ്‍സിലര്‍ അംബികയ്ക്ക് നേരെ കഴിഞ്ഞ മാസമാണ് ആക്രമണമുണ്ടായത്. കുന്നുംപുറം അമൃത സ്‌കൂളിന് സമീപം മാലിന്യം കളയാനെത്തിയ സ്ത്രീയെ തടഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇവരുടെ സഹോദരന്‍ അംബികയെ ആക്രമിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ മറ്റൊരു കൗണ്‍സിലറായ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയും ആക്രമണമുണ്ടായിരുന്നു.
  Published by:Naseeba TC
  First published: