• HOME
  • »
  • NEWS
  • »
  • kerala
  • »
  • KOCHI DEPUTY COMMISSIONER AISHWARYA DONGRE IS IN CONTROVERSY AGAIN BY SUSPENDING A POLICEMAN AS TV

പൊലീസുകാരന് സസ്പെന്‍ഷൻ; വീണ്ടും വിവാദത്തിലായി കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ

പരാതിക്കാർക്കായി പൊലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിച്ച പോലീസുകാരനെ ഐശ്വര്യ സസ്‌പെൻഡ് ചെയ്തിരുന്നു

ഐശ്വര്യ ഡോങ്റെ

ഐശ്വര്യ ഡോങ്റെ

  • Share this:
    കൊച്ചി.പോലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെൻഡ്‌ ചെയ്തു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങറെയുടേതാണ് വിവാദ നടപടി. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് സസ്പെൻഷനെന്നാണ് ഉത്തരവിൽ പറയുന്നത്.

    കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെയാണ് ഡിസിപി സസ്പെൻഡ്‌ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെതിരെയാണ് നടപടി. ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത്. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

    Also Read-മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിതാ പൊലീസിനെ ട്രാഫിക്കിലേക്കു മാറ്റി

    അതേ സമയം ഉദ്ഘടനത്തിനു ഡിസിപി യെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്‌പെൻഷൻ എന്നാണ് പൊലീസുകാരുടെ സംസാരം. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങൾ സ്ഥാപിച്ചത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങറെ ഇതാദ്യമായല്ല വിവാദങ്ങൾ ഉയർത്തുന്നത്. നേരത്തെ ഒരു പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ തിരിച്ചറിയാതിരുന്ന വനിതാ പോലീസുകാരിക്കെതിരെയും ഇവർ നടപടി എടുത്തിരുന്നു. ഇതിനെ ന്യായീകരിച്ച ഐശ്വര്യയുടെ നടപടി വീണ്ടും വിവാദമായി. ഇതിനെത്തുടർന്ന്  കമ്മീഷണർ താക്കീത് ചെയ്തിരുന്നു.

    Also Read-മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്റെ

    മഫ്തി വേഷത്തിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ പൊലീസുകാരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത് സേനയിൽ ചർച്ചയായിരുന്നു.   എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്.

    അടുത്തിടെ ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്‌ക് ധരിച്ചതിനാലും തിരിച്ചറിയാനുള്ള സാധ്യത കുറവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. ഇതെല്ലാം കണക്കാക്കുമ്പോള്‍ വനിതാ പോലീസുകാരിക്ക് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നായിരുന്നു അന്ന് പോലീസുകാർ ചൂണ്ടിക്കാട്ടിയ വാദം.
    Published by:Asha Sulfiker
    First published:
    )}