• HOME
  • »
  • NEWS
  • »
  • kerala
  • »
  • Devaswom officer | ഭ​ഗവതിക്കായി സമ‍ർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് നൽകി ദേവസ്വം ഓഫീസ‍ർ

Devaswom officer | ഭ​ഗവതിക്കായി സമ‍ർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് നൽകി ദേവസ്വം ഓഫീസ‍ർ

ഓഫീസക്കെതിരെ രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിണം നടത്തുമെന്ന്  ബോർഡ് അറിയിച്ചു.

  • Share this:
    കൊച്ചിയിലെ ഒരു ക്ഷേത്രത്തില്‍ (Hindu Temple) ഭഗവതിക്കായി ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ (Devaswom officer) സുഹൃത്തിന് സമ്മാനമായി നല്‍കി. എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം നടന്ന പുടവകൊടുക്കല്‍ ചടങ്ങില്‍ ഭക്തരിലൊരാള്‍ സമര്‍പ്പിച്ച അയ്യായിരം രൂപയോളം വില വരുന്ന പുടവയാണ് ദേവസ്വം ഓഫീസര്‍ തന്റെ പെണ്‍ സുഹൃത്തിന് സമ്മാനമായി നല്‍കിയത്.

    ക്ഷേത്രത്തില്‍ ലഭിച്ച പുടവകള്‍ മേല്‍ശാന്തി ആര്‍ക്കെങ്കിലും നല്‍കാറാണ് പതിവ് രീതി എന്നാല്‍ പുടവ ഇഷ്ടപ്പെട്ട ദേവസ്വം    ഓഫീസര്‍ ആരോടും പറയാതെ ഇത് കൈക്കലാക്കുകയും പെണ്‍ സുഹൃത്തിന് സമ്മാനമായി നല്‍കുകയുമായിരുന്നു.

    അടുത്തം ദിവസം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഓഫീസറുടെ പെണ്‍ സുഹൃത്ത് ഇതേ സാരി ഉടുത്തുവന്നതോടെയാണ് ക്ഷേത്രത്തില്‍ ഉള്ളവര്‍ക്ക് സംശയം തോന്നിയത്.

    തുടര്‍ന്ന് ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ദേവസ്വം ഓഫീസര്‍ നല്‍കിയ കാര്യം ഇവര്‍സമ്മതിച്ചു. ഓഫീസക്കെതിരെ രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിണം നടത്തുമെന്ന്  ബോർഡ് അറിയിച്ചു.

    Yathish Chandra | യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റായിപ്പോയി; പൊറുക്കണേ; കണ്ണൂരിൽ 'ഏത്തമിട്ട്' കേരള പൊലീസ്

    കോവിഡ് ലോക്ക് ഡൗണിനിടെ (Covid Lockdown) നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ (Yathish Chandra) നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും കേരള പൊലീസ് (Kerala Police). മനുഷ്യാവകാശ കമ്മീഷനോടാണ് (Human Right Commission) പൊലീസിന്റെ ക്ഷമാപണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്. 2020 മാര്‍ച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്ത് തയ്യല്‍ക്കടയ്ക്ക് സമീപം നിന്നവരെ ഏത്തമിടീച്ചത്.

    Also Read- Actress Attack Case |ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജിയും; സഞ്ജയ് കുമാര്‍ ഗുരുഡിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

    രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യർത്ഥിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ സേവനം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കുന്നതും അവരെ അക്രമിക്കുന്നതും അംഗീകരിക്കില്ല.
    Published by:Jayashankar AV
    First published: