കൊച്ചി:എറണാകുളം ജില്ലയില്‍ 6 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകൂടി ബഡ്സ് സ്കൂള്‍ (Buds School )തുടങ്ങാന്‍ അനുമതി നല്കി. കൊച്ചി കോര്പറേഷന്, കളമശേരി മുനിസിപ്പാലിറ്റി, എടവനക്കാട്, വരാപ്പുഴ, ഒക്കല്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അനുമതി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്സ് ജില്ലാതല ഉപദേശക സമിതി യോഗമാണ് അനുമതി നല്‍കിയത്.
അനുമതി ലഭിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്സ് സ്ഥാപനം തുടങ്ങാന്‍ അനുമതി നല്കി.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും 12.5 ലക്ഷം രൂപ ലഭിച്ച 22 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പുരോഗതി നിര്‍ദിഷ്ട തദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്തു. ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ്.രഞ്ജിനി തദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനം ആരംഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
Governor | പൊതുഭരണ സെക്രട്ടറിയെ നീക്കി സർക്കാരിന്റെ അനുനയം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടുജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡോണാ മാസ്റ്റര്‍, പിഡബ്യുഡി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ സനില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണി കുട്ടി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനില്‍ കുമാര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.