ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: ക്രൈംബ്രാഞ്ച്-പൊലീസ് സംയുക്ത സംഘം അന്വേഷിക്കും

വെടിവെപ്പ് നടന്ന് ഒരുമാസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്

news18
Updated: January 18, 2019, 10:14 AM IST
ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: ക്രൈംബ്രാഞ്ച്-പൊലീസ് സംയുക്ത സംഘം അന്വേഷിക്കും
ലീന മരിയ പോൾ
  • News18
  • Last Updated: January 18, 2019, 10:14 AM IST
  • Share this:
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് ക്രൈംബ്രാഞ്ച്- പൊലീസ് സംയുക്ത സംഘം അന്വേഷിക്കും. വെടിവെപ്പ് നടന്ന് ഒരുമാസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 15 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബൂട്ടിപാർലറിന് നേരെ വെടി ഉതിർത്തത്. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദ്ദേശ പ്രകാരമാണ് കൃത്യം ചെയ്തെന്ന് തെളിയിക്കാൻ ചില രേഖകൾ സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി തന്നെ രംഗത്ത് വന്നു. ഇപ്പോഴും രവി പൂജാരിയിൽ നിന്ന് പരാതിക്കാരിയാ നടി ലീന മരിയ പോളിനും അഭിഭാഷകനും ഭീഷണി ഫോൺകോളുകൾ എത്തുന്നുണ്ട്. എന്നാൽ പ്രതികളുടെ സി.സി.ടി.വി. ദൃശ്യം കണ്ടെത്താനോ അന്വേഷണത്തിൽ മുന്നോട്ട് പോകാനോ പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

നിലവിൽ അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ പി.പി. ഷംസിന്‍റെ നേതൃത്വത്തിൽ തന്നെ കൊച്ചിയിലും ഇതര സംസ്ഥാനത്തും അന്വേഷം തുടരും. എന്നാൽ രവി പൂജാരിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ വിദേശത്തടക്കം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ആയിരിക്കും. ക്രൈംബ്രാഞ്ച് സംഘം ആരൊക്കെ എന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. നേരത്തെ മംഗലാപുരത്ത് നടത്തിയ അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചിരുന്നു.

First published: January 18, 2019, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading