• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിരിയാണിയിൽ പഴുതാര; കൊച്ചിയിലെ കായീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

ബിരിയാണിയിൽ പഴുതാര; കൊച്ചിയിലെ കായീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി

  • Share this:
     കൊച്ചിയില്‍ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. കൊച്ചിയിൽ കായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
     ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം. 
    പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.
    അടപ്പിച്ചത് കായീസ് അല്ല കയായീസ്: വിശദീകരണവുമായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
    കൊച്ചിയില്‍ ബിരിയാണിയില്‍ നിന്ന് പഴുതാരയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ച സംഭവത്തില്‍ വിശദീകരണവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് അടപ്പിച്ചത് മട്ടാഞ്ചേരി കായീസ് അല്ലെന്നും കയായീസ് ആണെന്നും എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. കായീസ് എന്ന സ്ഥാപനത്തിന്റെ പേര് തെറ്റായി നല്‍കിയതാണെന്നും ഇതു തിരുത്തി കയായീസ് എന്ന് പ്രസിദ്ധീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

    ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16 എണ്ണം

    തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

    Published by:Arun krishna
    First published: