നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kochi corporation councillor passes away | കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

    Kochi corporation councillor passes away | കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

    അര്‍ബുദ രോഗബാധയേത്തുടര്‍ന്നാണ് അന്ത്യം.

    മിനി ആര്‍ മേനോന്‍

    മിനി ആര്‍ മേനോന്‍

    • Share this:
      കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍(43) അന്തരിച്ചു. കൊച്ചി നഗര സഭ 62 ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. ബി.ജെ.പി കൗണ്‍സിലറായിരുന്നു. അര്‍ബുദ രോഗബാധയേത്തുടര്‍ന്നാണ് അന്ത്യം.

      തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാന്‍സര്‍ രോഗബാധിതയാണെന്നറിയുകയും ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് രവിപുരം പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

      സത്യസന്ധതയും ആത്മാര്‍തയുമുള്ള ഒരു ജനപ്രതിനിധിയായിരുന്നു മിനി ആര്‍ മേനോന്‍ എന്നും കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്‍ഡിഎ സംസ്ഥാന നിര്‍വാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

      മിനി ആര്‍ മേനോന്റെ നിര്യാണത്തില്‍ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡര്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുള അനുശോചിച്ചു. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോയി ഇളമക്കരയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് കൗണ്‍സിലറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

      പ്രവാസിയായ കൃഷ്ണകുമാര്‍ വര്‍മ്മയാണ് ഭര്‍ത്താവ്. ഇന്ദുലേഖ, ആദിത്യവര്‍മ്മ എന്നിവരാണ് മക്കള്‍.

      Summery: Mini R Menon, councillor with Kochi Municipal Corporation passes away. She was 43. A member of BJP, she represented ward 62, Ernakulam south division.
      Published by:Jayesh Krishnan
      First published:
      )}