• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിവിഷൻ 62 ലും അങ്കണവാടി; കൊച്ചി കോർപ്പറേഷനിലെ എല്ലാ ഡിവിഷനിലും അങ്കണവാടികളായി

ഡിവിഷൻ 62 ലും അങ്കണവാടി; കൊച്ചി കോർപ്പറേഷനിലെ എല്ലാ ഡിവിഷനിലും അങ്കണവാടികളായി

അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറുവാൻ വേണ്ട എല്ലാ സഹായവും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മേയര്‍ അറിയിച്ചു

  • Share this:
    കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ അങ്കണവാടി നമ്പർ 93 ഡിവിഷൻ 62 എറണാകുളം സൗത്തിലെ പടിയാത്തുകുളത്ത് മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചി കോർപ്പറേഷനിലെ എല്ലാ ഡിവിഷനിലും അങ്കണവാടികളായി. അങ്കണവാടി ഇല്ലാതിരുന്ന ഏക ഡിവിഷനിലും കൂടി ഇന്ന് സംസ്ഥാനമൊട്ടാകെ നടന്ന പ്രവേശനോത്സവ ദിനത്തിൽ തന്നെ അങ്കണവാടി തുടങ്ങാൻ ആയതിൽ  വലിയ ചാരിതാർത്ഥ്യമുണ്ട് എന്ന് മേയർ അറിയിച്ചു. അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറുവാൻ വേണ്ട എല്ലാ സഹായവും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു:

    ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേർസൺ
    ഷീബ ലാൽ വിശിഷ്ടാതിഥിയായിരുന്നു. കോർപ്പറേഷനിലെ പതിനെട്ട് അങ്കണവാടികൾ ഇപ്പോൾ സ്മാർട്ട് അങ്കണവാടികളാണെന്നും, ഉടനെ തന്നെ ബാക്കിയുള്ളവയും സ്മാർട്ട് ആയി പുനർ ക്രമീകരിക്കുമെന്നും അവർ പറഞ്ഞു.
    ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും ഡിവിഷൻ 66 കൗൺസിലറുമായ സുധ ദിലീപ് ആശംസകൾ നേർന്നു.

    ഡിവിഷനിൽ പുതുതായി പണിയുന്ന അങ്കണവാടി കൊച്ചി കോർപ്പറേഷനിലെ ആദ്യത്തെ മോഡൽ അംഗൻവാടിയായിരിക്കുമെന്നും, പണി തുടങ്ങുവാനാവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് കൗൺസിൽ അറിയിച്ചു .ഗർഭിണികൾ, കൗമാരക്കാർ, കുട്ടികൾ എന്നിവരുടെ പോഷകാഹാര വിതരണവും അങ്കണവാടിയിലൂടെ നടക്കുന്നതാണ്.

    അങ്കണവാടിയിലേക്ക് ത്രീ ലെവല്‍ വാട്ടർ ഫിൽട്ടർ ,
    കുട്ടികൾക്ക് ആവശ്യമായ  ബാഗ്, കളിയുപകരണങ്ങൾ എന്നിവ ലയൻസ് ക്ലബ് ഓഫ് കൊച്ചിൻ എംപയർ പ്രസിഡൻറ് ജോൺസൺ സി. എബ്രഹാം കൈമാറി.ഡിവിഷനിലെ താമസക്കാരാണ് അങ്കണവാടി ചുവരുകൾ കുട്ടികൾക്ക് ആകർഷകമാകും വിധം വിവിധ ജീവജാലങ്ങളുടെ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയത്.
    സി ഡി പി ഓ ഇന്ദു വിഎസ് സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ പ്രജിന നന്ദിയും ആശംസിച്ചു.
    Published by:Arun krishna
    First published: