നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kochi Metro | ട്രെയിന്‍ സമയം പുനക്രമീകരിച്ച് മെട്രോ

    Kochi Metro | ട്രെയിന്‍ സമയം പുനക്രമീകരിച്ച് മെട്രോ

    കൊച്ചിമെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ചു

    കൊച്ചി മെട്രോ

    കൊച്ചി മെട്രോ

    • Share this:
      കൊച്ചി: കൊച്ചിമെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ചാണ് സമയങ്ങളില്‍ മാറ്റം വരുത്തിയത്. ഇന്ന് (12/09/2021) മുതല്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും.

      കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു

      കൊച്ചി: മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ കുറച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് 5 രൂപയും
      നാല് ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയുമാണ് പുതിയ നിരക്ക്.

      നിലവില്‍ ആദ്യത്തെ രണ്ട് മണിക്കൂര്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ് ഈടാക്കുന്നത്. നാല് ചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്.
      മറ്റു വലിയ വാഹനങ്ങള്‍ക്ക് 100രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്.

      പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ എംഡി ലോകനാഥ് ബഹ്‌റ പറഞ്ഞു. സ്‌റ്റേഷനിലെ പാര്‍ക്കിങ്ങ് നിരക്കില്‍ കുറവി വരുത്തിയത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല, മറ്റ് യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെയും മെട്രോയിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ പത്ത് ശതമാനം കുറച്ചു

      കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ്  തിങ്കളാഴ്ച പുനഃരാരംഭിക്കുമ്പോള്‍ നിരക്കുകളും കുറയും. 10 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. പരമാവധി അറുപത് രൂപയായിരുന്നത് ഇനി മുതല്‍ 50 രൂപയാക്കും. മിനിമം ചാര്‍ജ് 10 രൂപയാക്കി. 10, 20, 30, 50 രൂപ എന്നിങ്ങനെ നാലു നിരക്കുകളാണ് ഇനിയുണ്ടാവുക.

      കൊച്ചി വണ്‍ കാര്‍ഡുകാര്‍ക്കും നിരക്ക് ഇളവ് ബാധകമായിരിക്കും. അവധി ദിനത്തിലും വാരാന്ത്യത്തിലും ഇളവുകള്‍ ഉണ്ടാകും. അഞ്ചു സ്‌റ്റേഷന്‍ പരിധിയിലുള്ള യാത്രക്ക് 20 രൂപയും 12 സ്റ്റേഷന്‍ പരിധിയിലുള്ള യാത്രക്ക് 30 രൂപയും അടുത്ത 12 സ്റ്റേഷന്‍ പരിധിക്ക് 50 രൂപയുമാകും നിരക്കുകള്‍. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയുള്ള യാത്ര തിങ്കളാഴ്ച മുതല്‍ പേട്ട വരെയാക്കും. പേട്ട സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പങ്കെടുക്കും.

      നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ്. ഇതാണ് തിങ്കളാഴ്ച മുതല്‍ പേട്ടയിലേക്കും നീളുന്നത്. തൃപ്പൂണിത്തുറ വരെ സര്‍വീസ് നടത്തുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. മെയില്‍ പേട്ട വരെ സര്‍വീസ് നടത്താന്‍ സജ്ജമായിരുന്നെങ്കിലും കോവിഡ് മൂലമാണ് നീട്ടിവച്ചത്.
      Published by:Karthika M
      First published:
      )}