നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റദ്ദാക്കിയ കൊച്ചി-ലണ്ടൻ എയർഇന്ത്യ വിമാനം തിങ്കളാഴ്ച രാവിലെ പുറപ്പെടും; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

  റദ്ദാക്കിയ കൊച്ചി-ലണ്ടൻ എയർഇന്ത്യ വിമാനം തിങ്കളാഴ്ച രാവിലെ പുറപ്പെടും; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

  ഉച്ചയ്‌ക്ക് 1.20 ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. 182 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് വിമാനം ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയത്. 

  എയർ ഇന്ത്യ

  എയർ ഇന്ത്യ

  • Share this:
   കൊച്ചി: ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ സാങ്കേതിക തകരാർ മൂലം റദ്ദാക്കി. വിമാനം നാളെ രാവിലെ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഉച്ചയ്‌ക്ക് 1.20 ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. 182 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് വിമാനം ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയത്.

   വിമാനം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകിയതോടെ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യാത്രയ്ക്ക് പകരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യയുടെ മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗദ്ധർ കൊച്ചിയിൽ എത്തി പരിശോധന നടത്തി. തകരാര്‍ പരിഹരിച്ച്‌ നാളെയോടെ യാത്ര ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

   ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും : യു.എ.ഇ

   ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

   കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഇന്ത്യക്ക് പുറമെ നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും വിസ അനുവദിക്കും.

   ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളില്‍ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയില്‍ പ്രവേശിക്കാം. ഇങ്ങനെ യു.എ.ഇയില്‍ എത്തുന്നവര്‍ ആദ്യ ദിവസവും ഒന്‍പതാമത്തെ ദിവസവും പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകണം.

   അതേ സമയം ഇസ്ലാമബാദ്, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെത്താന്ഡ അനുമതി നല്‍കുമെന്നും യു.എ.ഇ അറിയിച്ചു. നേരത്തെ പാകിസ്താനില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകാന്‍ വേണ്ടി മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

   അതേ സമയം  ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രണ്ട് ഡോസ് വാക്സിനെടുത്ത താമസ വിസക്കാർക്ക്​ ഓഗസ്റ്റ്​ അഞ്ച്​ മുതൽ യു എ ഇയിൽ മടങ്ങിയെത്താമെന്നും യു എ ഇ വ്യക്തമാക്കിയിരുന്നു. യു എ ഇ അംഗീകൃത വാക്സിനെടുത്തവർക്കാണ്​ അനുമതി. യു എ ഇ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഡോസ്​ എടുത്ത്​ 14 ദിവസം പൂർത്തീകരിച്ചവർക്കാണ്​ അനുമതി.

   കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

   അതേസമയം, ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്​കൂൾ, കോളജ്​, യൂണിവേഴ്​സിറ്റി) എന്നിവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​.
   Published by:Anuraj GR
   First published: