• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂണുപോലെ വ്യവസായശാലകൾ; കൊച്ചിക്ക് നഷ്ടമാവുന്നത് ചരിത്രത്തിൻറെ ഭാഗമായ കടപ്പുറങ്ങൾ

Kochi losing its coastline to rapid industrialisation | കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരത്തിൽ നഷ്ടമായത് ഒന്നര കിലോമീറ്ററോളം കടൽത്തീരമാണ്

News18 Malayalam | news18-malayalam
Updated: November 25, 2019, 5:20 PM IST
കൂണുപോലെ വ്യവസായശാലകൾ; കൊച്ചിക്ക് നഷ്ടമാവുന്നത് ചരിത്രത്തിൻറെ ഭാഗമായ കടപ്പുറങ്ങൾ
പ്രതീകാത്മക ചിത്രം
  • Share this:
കൂണുപോലെ വ്യവസായശാലകൾ ഉയരുമ്പോൾ കൊച്ചിക്ക് നഷ്ടമാവുന്നത് ചരിത്രത്തിൻറെ ഭാഗമായ കടപ്പുറങ്ങൾ. കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരത്തിൽ നഷ്ടമായത് ഒന്നര കിലോമീറ്ററോളം കടൽത്തീരമാണ്. വ്യവസായ ശാലകൾക്കായുള്ള ഡ്രഡ്ജിംഗ് ഉൾപ്പെടെയുള്ളവ തീരശോഷണത്തിന് കാരണമാകുന്നതായി കുസാറ്റിലെ വിദഗ്ധർ പറയുന്നു.

കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗം ഉണ്ട് കൊച്ചിയിൽ. തീരശോഷണം മത്സ്യബന്ധനത്തെയും ബാധിച്ചു തുടങ്ങിയെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മജിന്ദ്രൻ പറയുന്നത്. തീരം പൂർണ്ണമായും നഷ്ടമാകുന്നതിന് മുൻപെങ്കിലും സംരക്ഷണത്തിന് ആവശ്യമായ നടപടി ഉണ്ടാകണം എന്നും ഇവർ ആവശ്യപ്പെടുന്നു.

പോർട്ടുഗീസുകാരും ഡച്ചുകാരും, പിന്നീട് കേരളത്തിലേക്ക് എത്തിയ ബ്രിട്ടീഷുകാരും, വാണിജ്യ ബന്ധത്തിനായി കൊച്ചിയിലെത്തിയത് ഫോർട്ട് കൊച്ചി തീരമടുത്താണ്. ഇങ്ങനെ വാണിജ്യത്തിനായി വിദേശികൾ കപ്പലിറങ്ങിയ ഫോർട്ടുകൊച്ചി ഉൾപ്പെടെയുള്ള കടൽത്തീരങ്ങൾ ആണ് പഴങ്കഥയായി മാറുന്നത്.

ഫോർട്ട് കൊച്ചി, അന്ധകാരനാഴി, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നായി ഒന്നര കിലോമീറ്ററോളം കടപ്പുറമാണ് നഷ്ടമായത്.
കാർണിവലും കായികമത്സരങ്ങളും ഒക്കെ നടന്നിരുന്ന ഫോർട്ട് കൊച്ചിയുടെ തീരം മായുമ്പോൾ ടൂറിസം സാധ്യതകളെയും ശക്തമായി ബാധിക്കും. തീരം മുഴുവനും കടലെടുത്ത് കഴിഞ്ഞിട്ടും ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന ആരോപണമുണ്ട്. ശേഷിക്കുന്ന കടൽത്തീരങ്ങൾ സംരക്ഷിക്കുവാൻ എങ്കിലും കൃത്യമായ പഠനവും പരിഹാരം ഉണ്ടാകണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍