നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിച്ചയാൾ പിടിയിൽ

    പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിച്ചയാൾ പിടിയിൽ

    ഗുണ്ടാ ലിസ്റ്റിൽ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ് ബിനുവെന്ന് പോലിസ് പറഞ്ഞു

    Binu-arrest

    Binu-arrest

    • Share this:
      കൊച്ചി: പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയും മറ്റൊരു ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. നേര്യമംഗലം തലക്കോട് മറ്റത്തില്‍ വീട്ടില്‍ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് ഇയാൾ.

      ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഗുണ്ടാ ലിസ്റ്റിൽ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ് ബിനുവെന്ന് പോലിസ് പറഞ്ഞു. രാത്രി പോലിസ് സ്‌റ്റേഷനില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്‌റ്റേഷന്‍ റൈറ്ററെയും ഇയാള്‍ ആക്രമിച്ചു.

      കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഊന്നുകല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി റിഷികേശന്‍ നായര്‍, എ എസ്‌ ഐ അഷറഫ്, സി പി ഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും വിദഗ്ദ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.

      കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; ഒളിവില്‍ പോയ രണ്ടു പ്രതികളെ വനത്തില്‍ നിന്ന് പിടികൂടി

      കോഴിക്കോട്: നവ മാധ്യമം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സം ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ തലയാട് വനത്തിൽ വെച്ചാണ് പിടി കൂടിയതെന്ന് കേസ് അന്വേഷിക്കുന്ന എ. സി. പി സുദർശനൻ അറിയിച്ചു.

      Also Read- രോഗിയുമായി പോയ കാർ ഇടിച്ചു; കിഴക്കമ്പലത്ത് മൂന്ന് സ്ത്രീകൾ മരിച്ചു

      കൊല്ലം സ്വദേശിയായ 32 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി, പ്രതികളിലൊരാളായ അജ്‌നാസുമായി പരിചയപ്പെട്ടത്  നവമാധ്യമം  വഴിയായിരുന്നു. അത്തോളി സ്വദേശിയായ അജ്നാസുമായി  ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്ലാറ്റിൽ രണ്ട് മുറികൾ അജ്നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്. ഇവിടെ വച്ച് അജ്നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കൾ തൊട്ടടുത്ത മുറിയിലായിരുന്നു.

      അജ്നാസ് മദ്യവും മയക്കുമരുന്നും നൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ആദ്യം അജ്‌നാസാണ് ആദ്യം യുവതിയെ ശാരീരികമായി പീഡിപ്പിച്ചത്. തുടർന്ന് അടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന രണ്ടും, മൂന്നും, നാലും  പ്രതികളെ വിളിച്ച് വരുത്തുകയും മദ്യവും, ലഹരി വസ്തുക്കളും നൽകി യുവതി പീഡിപ്പാക്കുയും ചെയ്തു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
      Published by:Anuraj GR
      First published:
      )}